കോകോ എന്ന ചിമ്പാൻസി | Photo:WILL AMLOT/WHIPSNADE ZOO
യൂറോപ്പിലെ ഏറ്റവും പ്രായമേറിയ ചിമ്പാന്‍സി അമ്പതാം പിറന്നാള്‍ ആഘോഷിച്ചു. ഇംഗ്ലണ്ടിലെ വിപ്‌സ്‌നേഡ് മൃഗശാലയിലെ കോകോ എന്ന ചിമ്പാന്‍സിക്കാണ് കഴിഞ്ഞ ദിവസം 50 വയസ്സ് പൂര്‍ത്തിയായത്. വെസ്റ്റ് മിഡ്‌ലാന്‍ഡിലെ ഡൂഡ്ലി മൃഗശാലയില്‍ 1973-ലാണ് കോകോ ജനിക്കുന്നത്. 2006 ല്‍ വിപ്‌സ്‌നേഡിലെത്തിയ കോകോ അന്നുമുതല്‍ ഇവിടെയാണ് കഴിഞ്ഞുപോരുന്നത്. കോകോ എന്ന് പേരുള്ള മറ്റൊരു ചിമ്പാന്‍സി ഏപ്രിലില്‍ 58-ാം ജന്മദിനം ആഘോഷിച്ചിരുന്നു.
നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും കോകോയെ അലട്ടുന്നില്ലെന്ന് വിപ്സനേഡ് അധികൃതര്‍ പറഞ്ഞു. ചിമ്പാന്‍സികളെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് കോകോ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കോകോയുടെ ഹൃദയത്തില്‍ നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനകളിലൂടെ ഈ വിഭാഗത്തില്‍പ്പെടുന്ന ചിമ്പാന്‍സികളുടെ കാര്‍ഡിയോവാസ്‌കുലര്‍ അസുഖങ്ങളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിന് അധികൃതരെ സഹായിച്ചിട്ടുണ്ട്. 2007-ല്‍ ജോണി എന്ന വിളിപ്പേരുള്ള മറ്റൊരു ചിമ്പാന്‍സിക്കൊപ്പം കോകോ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഏതാനും നാളുകള്‍ക്ക് ശേഷം ഇവരെ തിരികെ മൃഗശാലയിലെത്തിച്ചു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് ജോണിയെ വെടിവെച്ച് കൊന്നു. വിപ്സനേഡ് മൃഗശാലയിലെ ഏറ്റവും പ്രായം ചെന്ന വന്യജീവി കോകോയല്ല, അടുത്തമാസം 53 വയസ്സ് പൂര്‍ത്തിയാക്കുന്ന ഗ്ലാഡിസ് എന്ന ഫ്ളമിംഗോയാണത്.
ഫ്ളോറിഡ പാര്‍ക്കില്‍ 2017-ല്‍ ചത്ത ലിറ്റില്‍ മാമയാണ് ഇതുവരെ ജീവിച്ചതില്‍ പ്രായമേറിയ ചിമ്പാന്‍സി. 70 വയസ്സ് പ്രായമുണ്ടായിരുന്നു ലിറ്റില്‍ മാമയ്ക്ക്. കൂട്ടിലടക്കപ്പെട്ട ചിമ്പാന്‍സികള്‍ക്ക് 33 വയസ്സ് വരെയാണ് ആയുസ്സ് കണക്കാക്കപ്പെടുന്നുത്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവി വിഭാഗം കൂടിയാണ് സമൂഹ ജീവികളായ ചിമ്പാന്‍സികള്‍. ലോകത്താകമാനം മൂന്ന് ലക്ഷത്തില്‍ താഴെ ചിമ്പാന്‍സികളാണ് ശേഷിക്കുന്നത്.
Content Highlights: europe's oldest chimpanzee, koko celebrates 50th birthday


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..