തണുപ്പ് കുറഞ്ഞു; യൂറോപ്പ് അഭിമുഖീകരിച്ചത് 'ചൂടൻ' ശൈത്യകാലം


പ്രതീകാത്മക ചിത്രം | Photo: Gettyimage

രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ശൈത്യകാലത്തിലൂടെയാണ് ഇക്കുറി യൂറോപ്പ് കടന്നു പോയതെന്ന് യൂറോപ്യൻ യൂണിയനിലെ ശാസ്ത്രജ്ഞർ. കാലാവസ്ഥാ മാറ്റം തന്നെയാണ് യൂറോപ്പിലെ ശൈത്യകാലത്തെ ചൂടു പിടിപ്പിച്ചതെന്നാണ് അനുമാനം. കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസ്(സി3എസ്) പ്രസിദ്ധീകരിച്ച ഡാറ്റയനുസരിച്ച് 1991 മുതൽ 2020 വരെ രേഖപ്പെടുത്തിയ ശരാശരി താപനിലയേക്കാൾ 1.4 ഡിഗ്രി സെൽഷ്യസ് വരെ ഇക്കുറി ചൂട് ഉയർന്നു.

ഡിസംബർ അവസാനവും ജനുവരി ആദ്യവുമായി യൂറോപ്പ് അഭിമുഖീകരിച്ച ഉഷ്ണക്കാറ്റ് സാധാരണഗതിയിൽ ഇക്കാലത്ത് അതിശൈത്യത്തിലമരുന്ന ഫ്രാൻസ് മുതൽ ഹംഗറി വരെയുള്ള മേഖലയിലെ താപനിലയിൽ മാറ്റം വരുത്തി. മഞ്ഞിന്റെ കുറവു മൂലം മിക്കയിടത്തും സ്‌കീയിങ് കേന്ദ്രങ്ങൾ അടച്ചിടേണ്ടി വന്നു. യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഇത്തവണത്തെ ശൈത്യകാലം പുതിയ പല റെക്കാർഡുകൾക്കും സാക്ഷ്യം വഹിച്ചപ്പോൾ സ്വിസ് പട്ടണമായ അൾട്ട്‌ഡോർഫിൽ 1864-നു ശേഷം ശൈത്യകാലത്തെ താപനില 19.2 ഡിഗ്രി സെൽഷ്യസ് ആയി.

കിഴക്കൻ യൂറോപ്പിലാണ് ശൈത്യകാലത്തെ താപനില കൂടിയ പ്രദേശങ്ങൾ കൂടുതലും. അതേസമയം, റഷ്യയിലെ ചില മേഖലകളിലും ഗ്രീൻലാൻഡിലും പതിവിലും കവിഞ്ഞ തണുപ്പ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധം മൂലം ഇന്ധനത്തിന് വില കൂടിയതു കാരണം പ്രതിസന്ധിയിലായ പല രാജ്യങ്ങളേയും തണുപ്പു കുറഞ്ഞത് സാമ്പത്തികമായി ഗുണകരമായിട്ടുണ്ട്. ശൈത്യകാലത്ത് വീടുകളിലും ഓഫിസുകളിലും ചൂടിനായി ഇന്ധനം ഉപയോഗിക്കേണ്ടി വരുന്നതിൽ ഗണ്യമായി കുറവു വന്നു.

ചൂടേറിയ ശൈത്യകാലം വംശനാശം പോലെയുള്ള അത്യാപത്തുകളിലേക്കും വഴി വെയ്ക്കുമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. ചെറിയ അംഗസംഖ്യയുള്ളതോ ഒരു മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതോ ആയ ജീവികളാകും ഇത് മൂലം ഭീഷണി നേരിടേണ്ടി വരിക. മഞ്ഞ് മൂടിയ മലനിരകളാൽ സമ്പന്നമായ അന്റാർട്ടിക്കയിലും സ്ഥിതി സമാനമാണ്. അന്റാർട്ടിക്കയിൽ കടൽ മഞ്ഞിന്റെ തോത് 45 വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. ഇത്തരത്തിൽ കടൽ മഞ്ഞുപാളികൾ ഉരുകുന്നത് ആഗോള സമുദ്ര നിരപ്പ് വർധിക്കുന്നതിനും കാരണമാവും.

Content Highlights: europe has second warmest winter on record as climate change worsens

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented