2018-20 കാലത്ത് യൂറോപ്പ് കടന്നുപോയത് 18-ാം നൂറ്റാണ്ടിനെ വെല്ലുന്ന വരള്‍ച്ചയിലൂടെ 


മധ്യ യൂറോപ്പ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇതിന് ഏറ്റവും കൂടുതല്‍ ഇരയായത്.

പ്രതീകാത്മക ചിത്രം | Photo-Gettyimage

18-ാം നൂറ്റാണ്ടിന്റെ മധ്യത്തിന് ശേഷമുളള ഏറ്റവും വലിയ വരള്‍ച്ചയാണ് യൂറോപ്പ് അഭിമുഖീകരിച്ചതെന്ന് പഠനങ്ങള്‍. 2018 മുതല്‍ 2020 വരെയുള്ള കാലയളവിലായിരുന്നു യൂറോപ്പ് റെക്കോഡ് വരള്‍ച്ച നേരിട്ടത്. 18-ാം നൂറ്റാണ്ടിന് ശേഷം വരള്‍ച്ചയുടെ ദൈര്‍ഘ്യം കൂടുന്നതും ഇതാദ്യം. ഹെല്‍മംഹോള്‍ട്ട്സ് സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് (യുഎഫ്ഇസ്ഡ്) എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. യൂറോപ്പിന്റെ മൂന്നിലൊന്ന് വരുന്ന ഭൂപ്രദേശങ്ങളെയും വരള്‍ച്ച കാര്യമായി ബാധിച്ചു. മധ്യ യൂറോപ്പ്യന്‍ രാജ്യങ്ങളായ ജര്‍മനിയും ഫ്രാന്‍സുമാണ് ഇതിന് ഏറ്റവും കൂടുതല്‍ ഇരയായത്. ഈ രാജ്യങ്ങളില്‍ കാര്‍ഷിക വിളകളുടെ ഉത്പാദനത്തിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ആഗോളതാപന തോത് ഭാവിയില്‍ യൂറോപ്പിലെ വരള്‍ച്ചയെ ബാധിക്കുന്നുവെന്നും വിലയിരുത്തലുണ്ട്.

ആഗോള താപനത്തിന്റെ തീവ്രത അനുസരിച്ചായിരിക്കും ഭാവിയില്‍ യൂറോപ്പിലുണ്ടാവാനിടയുള്ള വരള്‍ച്ചകളെന്ന് വിദ്ഗധര്‍ പറയുന്നത്. അടിയന്തിരമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുമെന്നും മുന്നറിയിപ്പുണ്ട്. താപനിലയിലും ഈ കാലയളവില്‍ വര്‍ധനവ് രേഖപ്പെടുത്തി.

കഴിഞ്ഞ 250-വര്‍ഷം നീണ്ടു നിന്ന ദീര്‍ഘകാല ശരാശരി താപനിലയില്‍ 2.8 ഡിഗ്രി വര്‍ധനവ് രേഖപ്പെടുത്തി.

18-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന വരള്‍ച്ചാ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കാന്‍ സ്വയം വികസിപ്പിച്ചെടുത്ത മാതൃകയാണ് ഗവേഷകരുപയോഗിച്ചത്. 2018 മുതല്‍ 2020 വരെ നിലനിന്നിരുന്ന വരള്‍ച്ച ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കായുള്ള പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവ് കൂടിയായ ഡോ.ഓള്‍ഡ്രിജ് റാക്കോവെക് പറയുന്നു.

2018 മുതല്‍ യൂറോപ്പ് നേരിട്ട വരള്‍ച്ചയുടെ ദൈര്‍ഘ്യവും അസാധാരണമാം വിധം ഉയര്‍ന്ന തോതിലായിരുന്നു. 2018 ഏപ്രിലില്‍ തുടങ്ങിയ വരള്‍ച്ച 2020 ഡിസംബറിലും അവസാനിച്ചില്ല. അതായത് 33 മാസം. 1857-നും 1860-നുമിടയില്‍ നിലനിന്നിരുന്ന 35 മാസക്കാലത്തെ വരള്‍ച്ചയാണ് ഇതിന് മുമ്പ് നിലനിന്നിരുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വരള്‍ച്ചാ കാലഘട്ടമായി രേഖപ്പെടുത്തിയിരുന്നത്.

കാര്‍ഷിക വിളകളുടെ ഉത്പാദനത്തിലും ഇതോടെ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയ വര്‍ഷം കൂടിയായിരുന്നു 2018 -2020. ഇതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ കൃഷി ആവശ്യങ്ങള്‍ക്കായി ഭൂമി നനയ്ക്കുമ്പോഴും ഈര്‍പ്പം അടിമണ്ണിന്റെ ആഴത്തിലേക്ക് ഊഴ്ന്നിറിങ്ങിയിരുന്നില്ല. 2021, 2022 വര്‍ഷങ്ങളില്‍ പോലും അടിമണ്ണില്‍ ഇത്തരം വരള്‍ച്ച പോലെയുള്ള സംഭവങ്ങള്‍ നിലനിന്നിരുന്നതിന്റെ തെളിവാണത്. എര്‍ത്ത്സ് ഫ്യൂച്ചര്‍ എന്ന ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: Europe face record drought during 2018 to 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented