.jpg?$p=c819d99&f=16x10&w=856&q=0.8)
Photo-Pixabay
ദുബായ്: അഞ്ചു ദിവസങ്ങളിലായി ഇത്തിഹാദ് എയര്‍വേയ്സ് പറത്തിയത് 42 ഇക്കോ ഫ്ളൈറ്റുകള്‍. ലോകത്തിലെ ആദ്യത്തെ സുസ്ഥിര വിമാന പരിശോധനാ പദ്ധതിയുടെ ഭാഗമായാണിത്. ഇന്ധന ഉപഭോഗവും പുറന്തള്ളുന്ന കാര്‍ബണിന്റെ തോതും പരമാവധി കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. കൂടാതെ വിമാനത്തിന്റെ പ്രവര്‍ത്തനക്ഷമതയും സാങ്കേതികവിദ്യ പരിശോധിക്കലും ലക്ഷ്യത്തിലുണ്ട്. ഈ വര്‍ഷത്തെ ഭൗമദിനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ മൂന്ന് ദിവസങ്ങളിലായി 22 കണ്ട്രൈല് പ്രിവന്‍ഷന്‍ വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ ഫലങ്ങള്‍ വ്യോമയാനമേഖലയിലൂടെ ഉണ്ടാകുന്ന കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനും പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സഹായിക്കും. ഇതുവരെ നടത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും തീവ്രമായ സുസ്ഥിര ഫ്ളൈറ്റ് ടെസ്റ്റിങ് പ്രോഗ്രാമാണിതെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ടോണി ഡഗ്ലസ് പറഞ്ഞു.
സുസ്ഥിര വ്യോമയാന ഇന്ധന ഉപയോഗത്തിലേക്ക് ലോകത്തെ എത്തിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇത്തിഹാദ് വിമാനങ്ങളിലെ ഏറ്റവും പുതിയതും അതിനൂതന സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്നതുമാണ് വിമാനം. ഇത്തിഹാദിന്റെ ആദ്യ ഇക്കോ ഫ്ളൈറ്റ് 2020-ലാണ് ആദ്യമായി അബുദാബിയിലിറങ്ങുന്നത്. ഇന്ധന ഉപഭോഗവും പുറന്തള്ളുന്ന കാര്‍ബണിന്റെ തോതും പരമാവധി കുറച്ചുകൊണ്ടുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യപറക്കലിനുശേഷമാണ് വിമാനമിറങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..