പ്രകൃതിയോടിണങ്ങാൻ ഇരവികുളം; ആദ്യപടിയായി ഇലക്ട്രിക്ക് ബഗ്ഗിക്കാറുകളെത്തി


രണ്ടു വർഷത്തിനുള്ളിൽ ഇരവികുളം ദേശീയോദ്യാനത്തിൽ രാജമലയിലേക്ക് സർവീസ് നടത്തുന്ന മുഴുവൻ ബസുകൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ ആക്കുവാനുള്ള നടപടികൾ സ്വീകരിക്കും

രാജമലയിലെ വരയാടുകൾ, പ്രതീകാത്മക ചിത്രം | ഫോട്ടോ:ശ്രീജിത്ത് പി രാജ്‌

ഇരവികുളം: രണ്ട്‌ വർഷത്തിനുള്ളിൽ ഇരവികുളം നാഷണൽ പാർക്ക് പൂർണമായും പ്രകൃതി സൗഹാർദ മേഖലയായി മാറ്റുന്നതിനുള്ള നടപടികളുമായി മൂന്നാർ വന്യജീവി ഡിവിഷനും ഇരവികുളം നാഷണൽ പാർക്കും. ആദ്യപടിയായി ഇലക്ട്രിക് ബഗ്ഗികാറുകൾ സഞ്ചാരികൾക്കായി എത്തിച്ചു. ‌‌

പാർക്കിലെ എട്ടു ക്യാമ്പ് ഷെഡ്ഡുകളിൽ രാജമല ഒഴികെ ഏഴെണ്ണത്തിൽ സൗരോജ സംവിധാനം ഒരുക്കി. രണ്ടു വർഷത്തിനുള്ളിൽ ഇരവികുളം ദേശീയോദ്യാനത്തിൽ രാജമലയിലേക്ക് സർവീസ് നടത്തുന്ന മുഴുവൻ ബസുകൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ ആക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മൂന്നാർ വാർഡൻ എസ്.വി.വിനോദ് പറഞ്ഞു.‌കൂടാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കും. ഉദ്യാനത്തിൽ സൗരോർജ പ്ളാന്റുകൾ സ്ഥാപിച്ച് വൈദ്യുതി ഉപയോഗം കുറയ്ക്കുവാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. അഞ്ചാം മൈലിൽ നിന്നു ഡീസൽ ഉപയോഗിച്ച് ഓടുന്ന ബസുകളിലാണ് സഞ്ചാരികളെ രാജമലയിൽ എത്തിച്ചുവരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ വാഹനങ്ങളിൽ മാത്രം ആറു ലക്ഷത്തിലധികം രൂപയുടെ ഡീസൽ ഉപയോഗിച്ചിരുന്നു. ഒൻപത് ബസുകളും നാല് ജീപ്പുകളുമാണ് ഇപ്പോൾ ഇരവികുളത്ത് ഉള്ളത്. വാഹനങ്ങളുടെ പഴക്കം കൂടും തോറും അന്തരീക്ഷ മലനീകരണവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് ദേശീയോദ്യാനത്തെ ഇലക്ട്രിക് സംവിധാനത്തിലേക്കും സൗരോർജ സംവിധാനത്തിലേക്കും മാറ്റുവാൻ തീരുമാനിച്ചത് എന്ന് അസി.വാർഡൻ ജോബ് ജെ.നര്യംപറമ്പിൽ പറഞ്ഞു.

തുടക്കത്തിൽ ഗോൾഫ് കാർട്ട്, ഇപ്പോൾ ബഗ്ഗികാറുകൾ

സഞ്ചാരികൾക്ക് രാജമലയിൽനിന്നു മൂന്നു കിലോമീറ്റർ ദൂരം നടന്നുവേണം വരയാടുകളെ കാണുവാൻ. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഈ പ്രദേശങ്ങളിൽ പോകുവാൻ 6.3 ലക്ഷം രൂപ മുടക്കി ഒരു ഗോൾഫ് കാർട്ട് വാഹനം മാസങ്ങൾക്ക് മുൻപ് വാങ്ങിയിരുന്നു. 500 രൂപയാണ് നിരക്ക്. അഞ്ചു പേർക്ക് വരെ കയറാം. 11.56 ലക്ഷം രൂപ മുടക്കി ഇപ്പോൾ രണ്ടു ബഗ്ഗികാറുകൾ വാങ്ങി. പൂർണമായും വൈദ്യുതിയിലോടുന്ന കാറിൽ അഞ്ച്‌ പേർക്ക് യാത്രചെയ്യാം.

ഒരു ബഗ്ഗികാർ അഞ്ചാംമൈലിലെ പ്രവേശന കവാടത്തിൽ കിടക്കും. ബസിലെ യാത്രയിൽ താത്പര്യമില്ലാത്തവർക്ക് 10,000 രൂപ മുടക്കിയാൽ അഞ്ചര കിലോമീറ്റർ ദൂരം സഞ്ചരിച്ച് രാജമലയിൽ എത്താം. വെള്ളച്ചാട്ടം, തേയിലക്കാടുകൾ, വരയാട് എന്നിവ കണ്ട ശേഷം അഞ്ചാംമൈലിലുള്ള കഫറ്റീരിയയിൽ ലഘുഭക്ഷണവും കഴിച്ച് മടങ്ങുന്ന പാക്കേജാണിത്.

Content Highlights: eravikulam national park to be made eco-friendly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented