പരിസ്ഥിതി സംരക്ഷണനിയമ ഭേദഗതി: സംസ്ഥാനത്തെ ഖനനമേഖലയില്‍ മാറ്റം വരുത്തിയേക്കില്ല


കെ.എം.എം.സി റൂള്‍ 2015 എന്നറിയപ്പെടുന്ന നിയമമാണ്, പിഴയടച്ച് ചട്ടലംഘനം ക്രമവത്കരിക്കാന്‍ സംസ്ഥാനത്ത് അവസരമുണ്ടാക്കിയത്.

ഖനനനിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ കേരളം 2015-ൽ തന്നെ ലഘൂകരിച്ചതാണ് കാരണം-പ്രതീകാത്മക ചിത്രം| ഫോട്ടോ:രതീഷ് പി.പി

കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണനിയമ ഭേദഗതി കേരളത്തിലെ ഖനനമേഖലയില്‍ വലിയമാറ്റം വരുത്തില്ല. ഖനന നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ കേരളം 2015-ല്‍ തന്നെ ലഘൂകരിച്ചതാണ് കാരണം. കെ.എം.എം.സി റൂള്‍ 2015 എന്നറിയപ്പെടുന്ന നിയമമാണ്, പിഴയടച്ച് ചട്ടലംഘനം ക്രമവത്കരിക്കാന്‍ സംസ്ഥാനത്ത് അവസരമുണ്ടാക്കിയത്. കേന്ദ്രം ഇപ്പോള്‍ നിര്‍ദേശിക്കുന്ന പ്രകാരം, ഖനനമടക്കമുള്ള കാര്യങ്ങളില്‍ ചട്ടലംഘനത്തിന് പിഴയടച്ചാല്‍ മതി. ക്രിമിനല്‍ കുറ്റമല്ല. അനുവദിച്ച ഇടം വിട്ടോ അളവില്‍ കൂടുതലോ പാറ ഖനനം ചെയ്താല്‍ ജിയോളജി വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ അധിക റോയല്‍റ്റി അടച്ചാല്‍ മതിയെന്നും 2015-ലെ കേരള നിയമത്തിലുണ്ട്.

2015-ലെ നിയമം വന്നപ്പോള്‍ അനധികൃത ക്വാറികള്‍ക്കെതിരേ ക്രിമിനല്‍ നടപടി എടുക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. ഇക്കാര്യത്തില്‍ നേരത്തെ ലഭിച്ച പരാതികളില്‍ വിവിധ ആര്‍.ഡി.ഒ.മാര്‍ക്കു മുമ്പിലുള്ള കേസുകളില്‍ നടപടിയെടുക്കാനും സാധിക്കാതെ വന്നു. ഭൂമികൈയ്യേറ്റം പോലുള്ള സംഭവങ്ങളില്‍ പോലീസ് നടപടി പോലും സ്വീകരിക്കാനാകാത്ത അവസ്ഥയുമുണ്ടായി. സര്‍ക്കാര്‍ ഭൂമിയില്‍ പോലും, അനുമതിയില്ലാതെ ഖനനം നടത്തിയാല്‍ പിഴയടച്ചാല്‍ മതിയാകും.

കോട്ടാങ്ങല്‍, വള്ളിക്കോട്, കുറിയന്നൂര്‍, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ക്വാറികളുടെ പുറമ്പോക്ക്-വനഭൂമി കൈയേറ്റങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടും ക്രിമിനല്‍ കേസുണ്ടാകാത്തത് 2015-ലെ നിയമം മൂലമാണ്. വന്യജീവിസങ്കേതങ്ങളോടുചേര്‍ന്ന് പാറ പൊട്ടിച്ചിട്ടും കാര്യമായ നിയമനടപടി ഉണ്ടാകാത്തതും സമാനസാഹചര്യത്തിലാണ്. പരിസ്ഥിതി ആഘാതപഠനത്തിലും 2015-ലെ നിയമം വെള്ളംചേര്‍ത്തു.

ദീപക് കുമാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്, എല്ലാത്തരം ഖനനത്തിലും ഭൂമിയുടെ അളവ് നോക്കാതെ പരിസ്ഥിതിയാഘാതപഠനം നടത്തണമെന്നാണ്. ഇത് ഖനനസ്ഥലത്ത് മാത്രമാക്കി പരിമിതപ്പെടുത്തിയെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ ആക്ഷേപം. മേഖലയില്‍ മുഴുവന്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കുന്ന രീതി മാറ്റിമറിച്ചു. 2015-നുശേഷം പലഘട്ടങ്ങളിലായി സംസ്ഥാനം ഖനനത്തില്‍ ഇളവ് കൊണ്ടുവന്നു. ക്വാറികളും ജനവാസകേന്ദ്രങ്ങളുമായുള്ള അകലം ആദ്യം 100 മീറ്ററും പിന്നീട് 50 മീറ്ററുമായി ചുരുക്കി.

Content Highlights: environment law amendment; mining rules may not affect state

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented