India Today Conclave South | Photo:twitter.com/IndiaToday
ന്യൂഡല്‍ഹി: രാജ്യത്ത് ചീറ്റകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയില്ലെന്ന് ഡബ്ല്യ.ഡബ്ല്യു.എഫ്. ഇന്ത്യ ഘടകം സയന്റിഫ്ക് അഡ്‌വൈസറായ എ.ജെ.റ്റി ജോണ്‍സിങ്. നമീബിയയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളെ കുറിച്ച് ഇന്ത്യ ടുഡെ കോണ്‍ക്ലേവ് സൗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംരക്ഷണവും മനുഷ്യ-വന്യജീവി സംഘര്‍ഷവും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ആവശ്യമായ തോതില്‍ ഇരകളില്ലാത്തതു പ്രശ്‌നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കടുവ, പുള്ളിപ്പുലി (വേട്ടക്കാര്‍) പോലെയുള്ള വന്യജീവികളും ചീറ്റകള്‍ക്ക് ഭീഷണിയാണ്.
"നിര്‍ഭാഗ്യവശാല്‍ ചീറ്റകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയല്ല നമുക്കുള്ളത്. കുനോയുടെ ഏറിയ പങ്ക് പ്രദേശവും കുന്നുകളാണ്. ഇടതൂര്‍ന്ന മരങ്ങളുണ്ട്. താപനിലയും കൂടുതലാണ്. എന്നാല്‍ നമീബിയയില്‍ ഇപ്പോള്‍ ശീതകാലമാണ്." ജോണ്‍സിങ് പ്രതികരിച്ചു. പുള്ളിപ്പുലികളുടെ എണ്ണം മേഖലയില്‍ കൂടുതലാണ്. മതിയായ തോതില്‍ ചീറ്റകള്‍ക്ക് ഇരകള്‍ ലഭ്യമായില്ലെങ്കില്‍ അതിജീവനം സാധ്യമാകില്ല. ശാന്തസ്വഭാവക്കാരായ വന്യജീവികളാണ് ചീറ്റകള്‍. മറ്റുള്ള ജീവികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മനുഷ്യരെ ആക്രമിച്ച സംഭവങ്ങള്‍ തീരെ കുറവാണ്.
"ഗിര്‍ വനങ്ങളില്‍ സിംഹങ്ങളുടെ സംരക്ഷണം മതിയായ തോതില്‍ നടക്കുന്നുണ്ട്. നിലവില്‍ 30,000 സ്‌ക്വയര്‍ കിലോമീറ്റര്‍ മേഖലയില്‍ സിംഹങ്ങള്‍ ഗിര്‍ വനമേഖലയിലുണ്ട്. മതിയായ തോതില്‍ ഇരകള്‍ ലഭിച്ചതു കൊണ്ട് കൂടിയാണിവിടെ സിംഹങ്ങളുടെ സംരക്ഷണം പൂര്‍ണമായ തോതില്‍ നടക്കുന്നത്." ജോണ്‍സിങ് പറഞ്ഞു.
രാജ്യത്ത് കിഴക്ക്-മധ്യ മേഖലകളിലായി ആനകള്‍ ധാരാളം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ്, സെന്റര്‍ ഫോര്‍ എക്കോളജി സയന്‍സസിലെ രാമന്‍ സുകുമാര്‍ പ്രതികരിച്ചു. ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വടക്ക്-കിഴക്ക് മേഖലകളിലായി ധാരാളം ആവാസവ്യവസ്ഥാ നാശമുണ്ടായി. കാട്ടിനുള്ളില്‍നിന്നും ആനകള്‍ ഇപ്പോള്‍ ജനവാസമേഖലകളിലേക്ക് ഇറങ്ങുകയാണ്. ഇതും മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.
പ്രൊജക്ട് എലിഫന്റ് എന്ന പദ്ധതിക്ക് നിലവില്‍ പ്രാധാന്യമില്ല. ആനകളുടെ സംരക്ഷണ ലക്ഷ്യത്തോടെ നിലവില്‍ വന്ന പദ്ധതിയാണിത്. ഇപ്പോള്‍ കാട്ടാനകള്‍ കൂടുതലായും ജനവാസമേഖലകളിലേക്കും കൃഷി ഭൂമികളിലേക്കും എത്തുകയാണ്. ഒന്നും ചെയ്യാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയാണുള്ളത്. കടുവകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന പദ്ധതിയാണ് പ്രൊജക്ട് ടൈഗര്‍. കഴിഞ്ഞ 40 വര്‍ഷത്തിനിടെ കടുവകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. ഇത് ശുഭപ്രതീക്ഷയാണ് നല്‍കുന്നതെന്നും രാമന്‍ സുകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇതേ കാലയളവില്‍ തന്നെ ആനകളുടെ എണ്ണവും ഇരട്ടിച്ചു. 50 % എങ്കിലും വര്‍ധന ഉണ്ടായി. 'ദ എലഫന്റ് വിസ്പറേഴ്‌സ് ' പോലെയുള്ള ഡോക്യുമെന്റികളിലൂടെ ആദിവാസി വിഭാഗങ്ങള്‍ അംഗീകരിക്കപ്പെടുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും രാമന്‍ സുകുമാര്‍ അഭിപ്രായപ്പെട്ടു. ഓസ്‌കര്‍ പോലെയുള്ള അന്താരാഷ്ട്ര ബഹുതി നമ്മുടെ ആദിവാസി വിഭാഗങ്ങളുടെ പാരമ്പര്യ വിജ്ഞാനത്തെ വിലമതിക്കുന്നു. അവര്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുമാണ് തന്റെ പ്രതീക്ഷയെന്നും സുകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: environment conservation man animal conflict wildlife india today conclave south


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..