കാടിനോടും വനമൃഗങ്ങളോടും ഒടുങ്ങാത്ത അഭിനിവേശം; മരണത്തിലും സ്റ്റീവ് ഇർവിനെ ഓർമ്മിപ്പിച്ച് ഹുസൈൻ


ഹുസൈൻ കൽപൂർ| സ്റ്റീവ് ഇർവിൻ-Photo: , via Wikimedia Commons

തൃശൂര്‍ വരന്തരപ്പിള്ളി കള്ളായിയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനംവകുപ്പ് വാച്ചര്‍ കെ.ടി. ഹുസൈന്റെ മരണം സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. കാടിനോടും വനമൃഗങ്ങളോടുമുള്ള ഒടുങ്ങാത്ത അഭിനിവേശമായിരുന്നു ഹുസൈനെ വനംവകുപ്പിലെ താത്കാലിക ജീവനക്കാരനിലേക്കെത്തിച്ചത്. മുക്കം സ്വദേശിയായ ഹുസൈനെ തുച്ഛമായ ശമ്പളത്തിന് വയനാട്ടിൽ താത്കാലിക ജോലിയിൽ തുടരാൻ പ്രേരിപ്പിച്ചതും കാടിനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു. വന്യമൃഗങ്ങളെ മയക്കുവെടിവെക്കുന്നതിലും കെണിയിലകപ്പെടുന്ന മൃഗങ്ങളെ രക്ഷിക്കുന്നതിലുമെല്ലാം വൈദഗ്ധ്യമുള്ള ഹുസൈൻ മികച്ച സേവനത്തിലൂടെ വനംവകുപ്പിനുള്ളിലും പുറത്തും പേരെടുത്തിരുന്നു.

ഹുസൈനെക്കുറിച്ച് ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുഹൃത്തും തൃശൂര്‍ രാമവര്‍മ്മപുരം സിവില്‍ ഡിഫന്‍സ് അക്കാദമി സ്റ്റേഷന്‍ ഓഫീസറുമായ ഇ.കെ അബ്ദുള്‍സലീം. മരണത്തെ മുഖാമുഖം കാണുന്ന തൊഴിലെന്നറിഞ്ഞിട്ടും തന്റെ പാഷന്‍ മുറുകെപ്പിടിച്ച ഹുസൈന്‍, ജീവിതത്തിലെന്ന പോലെ മരണത്തിലും ക്രോകോഡയ്ല്‍ ഹണ്ടര്‍ സ്റ്റീവ് ഇര്‍വിനെ ഓര്‍മ്മിപ്പിച്ചുവെന്ന് അബ്ദുള്‍ സലീം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം - വർഷങ്ങൾക്കു മുമ്പ് മുക്കം ഫയർ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്താണ് കാട്ടുപന്നി കിണറ്റിൽ വീണു എന്ന് ഫോറസ്റ്റ് അധികൃതർ വിവരമറിയിച്ചത് അനുസരിച്ച് ഞങ്ങൾ തോട്ടുമുക്കം എന്ന സ്ഥലത്ത് എത്തുന്നത്.

Also Read

കാടിനോട് അടങ്ങാത്ത പ്രണയം, തന്ത്രശാലി; ...

കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചു; ...

കാട്ടുപന്നിയുടെ ശല്യം സ്ഥിരമായുള്ള പ്രദേശമായതുകൊണ്ട് നാട്ടുകാർ ഫോറസ്റ്റുകാർക്കെതിരെ പ്രതിഷേധത്തിലാണ്. ഈ വിവരം സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് ഞങ്ങൾ അറിയുന്നത് .ഞങ്ങളുടെ രക്ഷാ ഉപകരണങ്ങൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലുള്ള വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധന്റെ സേവനം ഇതായിരുന്നു പദ്ധതി.വാഹനത്തിൽ നിന്നിറങ്ങി ഫോറസ്റ്റ് അധികൃതരുമായി സംസാരിച്ച്സുരക്ഷാ ഉപകരണങ്ങൾ സെറ്റ് ചെയ്യാനുള്ള ശ്രമത്തിനിടയിൽ വിദഗ്ദ്ധനെ അന്വേഷിച്ചു .ആൾക്കൂട്ടത്തിനിടയിൽ നിന്ന് മീശ കിളുർത്തുവരുന്ന ഒരു പയ്യൻ ഞങ്ങൾക്കരികിലേക്ക് എത്തി. ഇത് ഹുസൈൻ നിങ്ങളുടെ നാട്ടുകാരൻ തന്നെ. അവിടെയുണ്ടായിരുന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ഞങ്ങളെ പരിചയപ്പെടുത്തി. അന്നാണ് ഹുസൈനെആദ്യമായി കാണുന്നത്.

കോൾ കഴിഞ്ഞ് തിരികെ പോരുമ്പോൾ ഹുസൈനുമായി സംസാരിച്ചു ,അപ്പോഴാണ് അറിയുന്നത് ഹുസൈൻ ഒരു സ്നേക്ക് റസ്ക്യുവർ കൂടിയാണെന്ന് .ഇന്നത്തെ പോലെ നാട്ടിൽ സ്നേക്ക് റെസ്ക്യുവർമാരുടെ സേവനം അധികമൊന്നും ഇല്ലാത്ത കാലം ഉടൻതന്നെ ഹുസൈന്റെ ഫോൺ നമ്പർ വാങ്ങി. അന്ന് തുടങ്ങിയതാണ് ഹുസൈനുയുള്ള സൗഹൃദം സ്റ്റേഷനിൽ എത്തിയ ഉടനെ ഹുസൈന്റെ ഫോൺ നമ്പർ സ്റ്റേഷനിലെ എമർജൻസി ഫോൺ നമ്പറുകളുടെ കൂട്ടത്തിൽ എഴുതി ചേർത്തു. പിന്നീട് പലവട്ടം പല ആവശ്യങ്ങൾക്ക് ഈ നമ്പർ ഉപയോഗപ്പെടുത്തി.

ഹുസൈനെ വിളിക്കുമ്പോഴൊക്കെ ഒരു സഹോദരനോടെന്ന പോലെ പറയും, ശ്രദ്ധിക്കണം കൈവിട്ട കളിയാണ്. ഇത് പറയുമ്പോഴൊക്കെ ഹുസൈൻ ചിരിച്ചുകൊണ്ട് തിരിച്ചു ചോദിക്കും-' തീപിടുത്തം ഉണ്ടാവുമ്പോൾ ,രക്ഷാപ്രവർത്തനം നടത്തുമ്പോൾ ഒക്കെ അപകട സാധ്യതയില്ലേ ?മറ്റുള്ളവർക്ക് പേടി ഉണ്ടാവുമെങ്കിലും നിങ്ങൾക്കത് ചെയ്തല്ലേ പറ്റൂ?'

ഒരിക്കൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ശല്യം ചെയ്ത ആനയെപടക്കം എറിഞ്ഞു പേടിപ്പിച്ച് ഓടിക്കുന്നതിനിടയിൽ പടക്കം കൈയിൽ നിന്ന് പൊട്ടിഹുസൈന് പരിക്കേറ്റിരുന്നു.ഈ പത്രവാർത്ത കണ്ടാണ് ഹുസൈനെ വിളിച്ചത് പക്ഷേ ഹുസൈന് പറയാനുണ്ടായിരുന്നത് മറ്റൊരു കാര്യമാണ് . 'മേലുദ്യോഗസ്ഥന്മാരുടെയും സഹപ്രവർത്തകരുടെയും സ്നേഹം കരുതലും എന്താണെന്ന് മനസ്സിലായത് ഈ പരിക്കുപറ്റി കിടന്നപ്പോഴാണ് , ഞാനെന്തായാലും കൂടുതൽ ആത്മവിശ്വാസത്തോടെ ഇനി ഈ തൊഴിൽ ചെയ്യും'

ഇടയ്ക്ക് ഒരിക്കൽ എന്തോ ആവശ്യത്തിന് വിളിച്ചപ്പോഴാണ് ഇപ്പോൾ വയനാട്ടിൽ ആണെന്നും എന്റെ സുഹൃത്തായ ഫോറസ്റ്റ് വെറ്റിനറിഓഫീസർ മണാശ്ശേരി സ്വദേശി ഡോ. അരുൺ സക്കറിയയുടെ കൂടെയാണെന്നും ഹുസൈൻ അറിയിച്ചത്. എന്തെങ്കിലും സേവനങ്ങൾ ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ അവന്റെ ഒരു സുഹൃത്തിന്റെ നമ്പറും ഹുസൈൻ തന്നു .ഉടനെ മുക്കം ഹൈസ്കൂളിലെ എൻെറ സഹപാഠി കൂടിയായ ഡോ.അരുൺ സക്കറിയയെ വിളിച്ചു , അരുണിന് ഹുസൈനെ കുറിച്ച് പറയാൻ നൂറു നാക്ക് .ഇടയ്ക്ക് കാണുമ്പോഴൊക്കെ അരുണിനു പറയാനുണ്ടാവുക ഹുസൈന്റെ സാഹസിക കൃത്യങ്ങളെക്കുറിച്ചാണ്. ഇടക്ക് അരുണിനെ പുലി ആക്രമിച്ച വിവരവും വാർത്തയായിരുന്നു.

സുഹൃത്തായ അരുൺ ഈ മേഖലയിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ ഇത്തരം ഏതു വാർത്തകൾ കണ്ടാലും തപ്പിയെടുത്ത് വായിക്കുന്ന പതിവുണ്ട്. പലപ്പോഴും വാർത്തകളിലും വീഡിയോകളിലും ഒക്കെ അരുണിനെയും ഹുസൈനെയും ഒരുമിച്ചു കാണാം.ചില ചിത്രങ്ങളും വീഡിയോസും ഒക്കെ അരുൺ ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിൽ ഷെയർ ചെയ്യും അപ്പോഴൊക്കെ ഹുസൈൻ എന്റെയും സുഹൃത്താണെന്ന്

പറഞ്ഞു ഞാൻ ഇമോജിയിടും.ചിലപ്പോൾ പത്രത്തിൽ വരുന്ന ചില വാർത്തകളും ചാനലുകളിൽ വരുന്ന വീഡിയോ ക്ലിപ്പിങ്ങുകളും ഒക്കെ ഹുസൈൻ വാട്സ് ആപ്പിൽ അയച്ചു തരുമായിരുന്നു.ഹുസൈൻ രാജവെമ്പാലയെ കൈകാര്യം ചെയ്യുന്ന പലചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി .ജോലിത്തിരക്കിനിടയിലും നാട്ടിൽ വലിയ സൗഹൃദ വലയം കാത്ത് സൂക്ഷിച്ചിരുന്ന ഹുസൈൻ "എന്റെ മുക്കം " പോലെയുള്ള സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ഏതാണ്ട് പത്ത് വർഷത്തോളമായി കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആന,പുലി,കടുവ വാർത്തകളിൽ അരുണും ഹുസൈനുമൊക്കെ നിറഞ്ഞുനിൽക്കുന്നത് അഭിമാനത്തോടെ ഞാനും കണ്ടു നിന്നു.ഇത്തരം ഏതു വാർത്തകൾ വായിക്കുമ്പോഴുംഅതിന്റ അപകട സാധ്യതകൾ ഓർത്ത് നെഞ്ചിനുള്ളിൽ ഒരു പിടച്ചിലുണ്ടാവും

തൃശൂർ പാലപ്പള്ളിയിൽ വെച്ച് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കുങ്കിയാനകളെ ഉപയോഗിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഹുസൈന് കാട്ടാനയുടെ ആക്രമണത്തിൻ പരിക്കേറ്റ വിവരം അറിഞ്ഞിരുന്നു. ഗുരുതരമല്ല എന്നായിരുന്നു ആദ്യം കേട്ട വിവരം .ഇന്ന് ഹൈസ്കൂൾ ഗ്രൂപ്പിലൂടെ തന്നെയാണ് ആ ഞെട്ടിപ്പിക്കുന്ന വാർത്തയുമറിഞ്ഞത്.

മരണത്തെ മുഖാമുഖം കാണുന്ന തൊഴിലെന്നറിഞ്ഞിട്ടും തന്റെ പാഷൻ മുറുകെപ്പിടിച്ച് കേരളത്തിലെ നൂറു കണക്കിന് വന്യജീവികളുടെ രക്ഷകനായ വന്യ ജീവി ആക്രമണങ്ങിൽ നിന്ന് നാട്ടുകാർക്ക് സംരക്ഷണം നൽകുന്ന വനം വകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീമിൽ അംഗമായ ഹുസൈൻ കൽപ്പൂർ യാത്രയായിരിക്കുന്നു...

പ്രിയ സുഹൃത്തെ..നീ കൈ വച്ച മേഖലയിൽ നിന്നെപ്പോലെ ഒരാളെ ഞാനിതുവരെ നേരിട്ട് കണ്ടിട്ടില്ല..വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല നീയില്ലാതായത് കൊണ്ടുള്ള നഷ്ടങ്ങൾ....ഇടക്ക് നിന്നോട് പറയാറുണ്ടായിരുന്നു, നിന്റെ സാഹസികതകൾ ചിലപ്പോൾ "ക്രോകോഡയ്ൽ ഹൻഡർ "സ്റ്റീവ് ഇർവിനെ ഓർമ്മിപ്പിക്കുന്നു എന്ന്. മരണത്തിലൂടെയും നീ അദ്ദേഹത്തെ വീണ്ടും ഓർമ്മിപ്പിച്ചു......കണ്ണീർ പ്രണാമം...

വയനാട് മുത്തങ്ങ കുങ്കിയാന ദൗത്യസംഘത്തിലെ അംഗമായിരുന്ന ഹുസൈന്‍ പാലപ്പിള്ളിയില്‍ കാട്ടാനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഈ മാസം രണ്ടിനാണ് പന്ത്രണ്ടംഗ ദൗത്യസംഘത്തിനൊപ്പം പാലപ്പിള്ളിയില്‍ എത്തിയത്. കഴിഞ്ഞ നാലിന് പത്തായപ്പാറയില്‍ കാടിറങ്ങിയ ഒറ്റയാനെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞടുത്ത കാട്ടാന ഹുസൈനെ ആക്രമിക്കുകയായിരുന്നു.

താമരശ്ശേരി ആർ.ആർ.ടി.യിലായിരുന്ന ഹുസൈൻ 2016-ലാണ് വയനാട്ടിൽ ജോലിക്കെത്തുന്നത്. അന്നുമുതൽ, മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ പതിവായ വയനാടിന്റെ എല്ലാമേഖലകളിലും ഹുസൈൻ സേവനത്തിനെത്തിയിട്ടുണ്ട്. കർണാടക, തമിഴ്‌നാട് വനംവകുപ്പുകൾ നടത്തിയിട്ടുള്ള ദൗത്യങ്ങളിലും ഹുസൈൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്

Content Highlights: elephant rescue team member hussain death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented