പ്രതീകാത്മക ചിത്രം | ഫോട്ടോ:ജയേഷ് പി
കോട്ടയം: 1986-ലെ പരിസ്ഥിതിസംരക്ഷണ നിയമം ലഘൂകരിക്കുന്നതോടെ, വളരെ പ്രധാനപ്പെട്ട എട്ട് പരിസ്ഥിതിനിയമം കൂടി ദുര്‍ബലമാകും. വ്യവസായിക വളര്‍ച്ചയുണ്ടായതോടെ രാജ്യത്തെ മലിനീകരണം തടയുന്നതിന് ലക്ഷ്യമിട്ട നിയമങ്ങളാണിവ.
മനുഷ്യനും ജീവികള്‍ക്കും മണ്ണിനും ഗുരുതരമായ ആഘാതമുണ്ടാക്കുന്ന രാസമാലിന്യം ഒഴുക്കിവിടുന്നവര്‍ക്ക് പിഴയടച്ച് രക്ഷപ്പെടാവുന്ന സ്ഥിതിയാണ് ഭേദഗതിയോടെ വരുന്നത്. ജൂലൈ ആദ്യമാണ് 86-ലെ നിയമം ഭേദഗതിചെയ്യാനും പരിസ്ഥിതിനിയമലംഘനം ക്രിമിനല്ക്കുറ്റമല്ലാതാക്കാനും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിപ്പ് നല്‍കിയത്.
ദുര്‍ബലമാകുന്ന നിയമങ്ങള്‍ -
1) മാരകദോഷമുള്ള മാലിന്യസംസ്കരണ നിയമം (1989)
2) അതീവശക്തിയുള്ള രാസപദാര്‍ഥങ്ങള്‍ തയ്യാറാക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ പറയുന്ന 1989-ലെ നിയമം
3) 1998-ലെ ബയോ-മെഡിക്കല്‍ മാലിന്യം കൈകാര്യം ചെയ്യല്‍ നിയമം
4) പ്ലാസ്റ്റിക് ഉത്പാദനം, വിപണനം എന്നിവ സംബന്ധിക്കുന്ന 99-ലെ നിയമം
5) ശബ്ദമലിനീകരണനിയന്ത്രണ നിയമം-2000
6) നഗരപ്രദേശത്തെ മാലിന്യസംസ്കരണം സംബന്ധിച്ച 2000-ലെ നിയമം
7) ബാറ്ററികളുടെ കൈകാര്യംചെയ്യല്‍ സംബന്ധിച്ച 2001-ലെ നിയമം
8) ഓസോണ്‍ പാളിക്ക് ദോഷമുണ്ടാക്കുന്ന വസ്തുക്കളുടെ നിയന്ത്രണം സംബന്ധിച്ച 2007-ലെ നിയമം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..