1462 പ്ലാസ്റ്റിക് കുപ്പികളില്‍ 270 കിലോ പ്ലാസ്റ്റിക് കവറുകള്‍; ഇക്കോബ്രിക് പാര്‍ക്ക് തുറന്നു


അഞ്ച് തണല്‍ മരങ്ങള്‍ക്കു ചുറ്റും തറ നിര്‍മിച്ചിട്ടുണ്ട്. രണ്ട് ബെഞ്ചുകള്‍, എട്ട് പ്ലാസ്റ്റിക് പാറകള്‍ എന്നിവയാണ് പ്ലാസ്റ്റിക് ഉപയോഗിച്ചു ചെയ്തിരിക്കുന്നത്.

കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വിദ്യാർഥികൾ കക്കാട്ടുപാറയിൽ തുമ്പേപ്പീടികയിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഇക്കോബ്രിക് പാർക്ക്

കോലഞ്ചേരി: സെയ്ന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ കോലഞ്ചേരിക്കു സമീപം കക്കാട്ടുപാറയില്‍ നിര്‍മിച്ച ഇക്കോബ്രിക് പാര്‍ക്ക് തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വര്‍ഗീസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.

1462 പ്ലാസ്റ്റിക് കുപ്പികളില്‍ 270 കിലോയില്‍ കൂടുതല്‍ പ്ലാസ്റ്റിക് കവറുകള്‍ നിറച്ചാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. അഞ്ച് തണല്‍ മരങ്ങള്‍ക്കു ചുറ്റും തറ നിര്‍മിച്ചിട്ടുണ്ട്. രണ്ട് ബെഞ്ചുകള്‍, എട്ട് പ്ലാസ്റ്റിക് പാറകള്‍ എന്നിവയാണ് പ്ലാസ്റ്റിക് ഉപയോഗിച്ചു ചെയ്തിരിക്കുന്നത്.

വഴിയരികില്‍ കിടന്ന ടയറുകള്‍ ഉപയോഗിച്ചു ബെഞ്ചുകളും പൂന്തോട്ടവും നിര്‍മിച്ചിട്ടുണ്ട്. കൂടാതെ മാന്‍, മയിലുകള്‍, ആട്, സിംഹം തുടങ്ങിയ രൂപങ്ങളും ഗുഹകളും കാറ്റാടിയും ആമ്പല്‍ക്കുളങ്ങളും സീസോയും പക്ഷിക്കൂടുകളും ഇതിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു.

12 തരം ഫലവൃക്ഷങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകള്‍ അലക്ഷ്യമായി വലിച്ചെറിയാതെ ഇങ്ങനെയും ഉപയോഗിക്കാം എന്നതിന്റെ ഉത്തമ മാതൃകയാണ് ഈ പാര്‍ക്ക്. അന്ന സണ്ണി, റിക്‌സണ്‍, സിറില്‍, കോ-ഓര്‍ഡിനേറ്റര്‍ എ. അമ്പിളി എന്നിവര്‍ നേതൃത്വം നല്‍കി.

മെംബര്‍ ശോഭന സലിപന്‍ അധ്യക്ഷയായി. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, ഫാ. ജേക്കബ് കുര്യന്‍, ഹണി ജോണ്‍, ജെയിംസ് പാറേക്കാട്ടില്‍, അഡ്വ. മാത്യു പി. പോള്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ലിസി അലക്‌സ്, മെംബര്‍ സിനി കെ. ജോയ് എന്നിവര്‍ സംബന്ധിച്ചു.

Content Highlights: Eco Brick Park Built In Kolanchery Gains Attention

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented