എർത്ത്ഷോട്ട് പുരസ്കാര പ്രഖ്യാപനത്തിനു ശേഷം വില്ല്യം രാജകുമാനും മുൻഫുട്ബോൾ താരം ഡേവിഡ് ബെക്കാമും | Photo-AP
ലണ്ടൻ: ‘പരിസ്ഥിതി ഓസ്കർ’ എന്നറിയപ്പെടുന്ന ‘എർത്ത് ഷോട്ട്’ പുരസ്കാരം ഇന്ത്യയിലേക്കും. തെലങ്കാനയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഖെയ്തിയും ഇത്തവണ അവാര്‍ഡിന് അര്‍ഹരായി. ചെറുകിടകർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിരപരിഹാരം ഉറപ്പുനൽകുന്ന പ്രവർത്തനങ്ങളാണ് ഖെയ്തിയുടേത്.
ബ്രിട്ടണിലെ വില്യം രാജകുമാരനാണ് എർത്ത് ഷോട്ട് പുരസ്കാരം ഏർപ്പെടുത്തിയത്. 10 ലക്ഷം പൗണ്ടാണ് (ഏകദേശം 10 കോടി രൂപ) സമ്മാനത്തുക. അഞ്ചു ജേതാക്കളാണ് ഇത്തവണയുള്ളത്. വെള്ളിയാഴ്ച വൈകീട്ട് ബോസ്റ്റണിൽ നടന്ന ചടങ്ങിൽ അഞ്ചു വിഭാഗങ്ങളിലായുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ‘പരിസ്ഥിതിസംരക്ഷണവും പുനരുജ്ജീവനവും’ എന്ന വിഭാഗത്തിലാണ് ഖെയ്തിക്ക് അവാർഡ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്ന ചെറുകിടകർഷകർക്ക്, കുറഞ്ഞചെലവിൽ വിളവു വർധിപ്പിക്കാനും അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനും അവസരമൊരുക്കുകയാണ് ഖെയ്തിയുടെ ലക്ഷ്യം. ഭൂമി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ശ്രമങ്ങൾക്ക് നൽകുന്ന ഈ പുരസ്കാരത്തിലൂടെ ശോഭനമായ ഭാവി ഉണ്ടാകുമെന്ന് പുരസ്കാരദാനച്ചടങ്ങിൽ വില്യം രാജകുമാരൻ പറഞ്ഞു.
ഇന്ത്യയിലെ 10 കോടിയോളംവരുന്ന ചെറുകിടകർഷകരിൽ അതിദരിദ്രരായവർക്ക് സഹായമുറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഖെയ്തി സഹസ്ഥാപകനും സി.ഇ.ഒ.യുമായ കൗഷിക് കപ്പഗണ്ഡുലു പറഞ്ഞു.
മറ്റ് അവാര്‍ഡ് ജേതാക്കള്‍..
ക്ലീന്‍ അവര്‍ എയര്‍ വിഭാഗം-
മുകുരു ക്ലീന്‍ സ്റ്റൗവ്സ്, കെനിയ- കൂടുതലായും വനിത ജീവനക്കാരുള്ള സ്ഥാപനമാണിത്. കല്‍ക്കരി, തടി, കരിമ്പ് തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സ്റ്റൗവുകളാണിവര് ഉത്പാദിപ്പിക്കുന്നത്. ഇതു വഴി വായുമലിനീകരണം കുറയ്ക്കുവാന്‍ സ്ഥാപനത്തിന് കഴിഞ്ഞു.
ബില്‍ഡ് എ വേസ്റ്റ് ഫ്രീ വേള്‍ഡ് വിഭാഗം
നോട്ട്പ്ല, യുണൈറ്റ്ഡ് കിങ്ഡം: കടല്‍ പായല്‍ ഉപയോഗിച്ച് ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന ഈ മാലിന്യ നിര്‍മാര്‍ജന സംഘടനയ്ക്ക് കഴിഞ്ഞു. പൈറി പാസ്ലിയര്‍, റൊഡ്റിഗോ ഗാര്‍സിയ തുടങ്ങിയവരാണ് അവാര്‍ഡ് ജേതാക്കള്‍
റിവൈവ് അവര്‍ ഓഷ്യന്‍ വിഭാഗം
ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിലുള്ള തനത് വനിതകളില്‍ 60 പേര്‍ക്ക് പരമ്പരാഗത, ഡിജിറ്റല്‍ സമുദ്ര സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം നല്കി.
ഫിക്സ് അവര്‍ ക്ലൈമറ്റ് വിഭാഗം
44.01, ഒമാന്‍: തലാല്‍ ഹസന്റെ പ്രോജക്ട് 44.01 കാര്‍ബണ്‍ ഡയോക്സൈഡിനെ പെറിഡോടൈറ്റ് എന്ന പാറയാക്കുന്നതിലുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. യു.എസ്, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ കാണപ്പെടുന്ന പാറ കൂടിയാണിത്. ഏറ്റവും കുറഞ്ഞ ചെലവില്‍ കാര്‍ബണ്‍ സൂക്ഷിക്കാന്‍ ഇതുകൊണ്ടു സാധിക്കുന്നു.
Content Highlights: earthshot prize for kheyti this year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..