പ്രതീകാത്മക ചിത്രം | Photo: Gettyimage
ബോസ്റ്റണ്‍: കാര്‍ബണ്‍ ബഹിര്‍ഗമനം പോലെയുള്ളവ കുറഞ്ഞാലും വരുന്ന 10 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ ആഗോള താപ വര്‍ധനവ് 1.5 ഡിഗ്രി മറികടക്കുമെന്ന് റിപ്പോര്‍ട്ട്. നിര്‍മിതബുദ്ധി ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ബഹിര്‍ഗമനം അടുത്ത ഏതാനും ദശാബ്ദങ്ങളില്‍ ഉയരുകയാണെങ്കില്‍ ഭൂമി വ്യവസായിക വിപ്ലവത്തിന് മുമ്പുള്ള സമയത്തെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് ചൂടാകാനുള്ള സാധ്യത രണ്ടിലൊന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2060-ഓടെ ഇത് നടക്കാനുള്ള സാധ്യത അഞ്ചില്‍ നാലാണെന്നും പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
"നിലവിലെ കാലാവസ്ഥാ സ്ഥിതി ഉപയോഗിച്ച് ഭാവിയിലെ താപനില കണക്കാക്കുകയാണ് ചെയ്തത്. പുതിയ തരത്തിലുള്ള പഠനം ആഗോള താപവര്‍ധനവ് 1.5 ഡിഗ്രി മറിക്കടക്കുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്", പഠനത്തിന്റെ മുഖ്യ രചയിതാക്കളിലൊരാളായ നോഹ ഡിഫന്‍ബോഗ് പറയുന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍കലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ കൂടിയാണ് നോഹ. എന്നാല്‍ പുതിയ പഠന റിപ്പോര്‍ട്ട് ഐ.പി.സി.സിയുടെ (ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) കണ്ടെത്തലിന് വിരുദ്ധമാണ്.
ബഹിര്‍ഗമതോത് 2080 ഓടെ പൂജ്യത്തിലെത്തിയാല്‍ രണ്ട് ഡിഗ്രിയെന്ന ആഗോള താപ വര്‍ധനവ് സാധ്യമായേക്കില്ലെന്നാണ് ഐ.പി.സി.സിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 1.5 ഡിഗ്രി, 2 ഡിഗ്രി സെല്‍ഷ്യസ് തുടങ്ങിയവ മറികടക്കുന്നത് 2015 ലെ പാരീസ് ഉടമ്പടി പ്രകാരമുളള ലക്ഷ്യങ്ങള്‍ നിറവേറാത്തതിന്റെ തെളിവ് കൂടിയാണ്. ആഗോള താപ വര്‍ധനവ് 1.5 ഡിഗ്രിക്കുള്ളില്‍ ചുരുക്കുകയെന്നതാണ് പാരീസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ആഗോള തലത്തില്‍ നിലവിലെ കാലാവസ്ഥാ സ്ഥിതിയെ അടിസ്ഥാനമാക്കി ന്യൂറല്‍ നെറ്റ്‌വര്‍ക്ക് എന്ന നിര്‍മിതബുദ്ധിയാണ് പഠനത്തിന് പിന്നില്‍.
Content Highlights: earth to cross 1.5 degree celsius in next decade study predicts using ai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..