ലക്ഷ്യം 300 ടൺ ഇ-മാലിന്യം; കാമ്പയിനുമായി ക്ലീൻ കേരള കമ്പനി


ആറ്‌ മുനിസിപ്പാലിറ്റികളിലും 71 പഞ്ചായത്തുകളിലുമായി ഹരിതകർമസേന വീടുകളിൽനിന്ന്‌ ഇ-മാലിന്യം ശേഖരിക്കും

ഇ-മാലിന്യം, പ്രതീകാത്മക ചിത്രം | ഫോട്ടോ:ആനന്ദ്‌

കോട്ടയം: ജില്ലയിൽ ഇലക്‌ട്രോണിക്‌ മാലിന്യം(ഇ-മാലിന്യം) ശേഖരിക്കാൻ ഒരു മാസത്തെ കാമ്പയിനുമായി ക്ലീൻ കേരള കമ്പനി. ഡിസംബർ ഒന്നുമുതൽ 31വരെയാണ്‌ കാമ്പയിൻ. ജില്ലയിലെ ആറ്‌ മുനിസിപ്പാലിറ്റികളിലും 71 പഞ്ചായത്തുകളിലുമായി ഹരിതകർമസേന വീടുകളിൽനിന്ന്‌ ഇ-മാലിന്യം ശേഖരിക്കും. ഒരു മാസം 300 ടൺ ഇ-മാലിന്യം മാറ്റാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ജില്ലാ മാനേജർ പറഞ്ഞു.

കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, മൊബൈൽ ഫോണുകൾ, ഫാൻ, വാഷിങ്‌ മെഷീൻ, കേബിളുകൾ, ബാറ്ററി, എ.സി., അനുബന്ധ ഉപകരണങ്ങൾ എന്നിവ ശേഖരിക്കും. വീടുകളിൽനിന്ന്‌ പണം ഈടാക്കില്ല.



ഹരിതകർമസേനയ്ക്ക്‌ ക്ലീൻ കേരള മുഖേന പണം നൽകും. ശേഖരിക്കുന്ന മാലിന്യം കാക്കനാടുള്ള കേരള എൻവിറോ ഇൻഫ്രാ ലിമിറ്റഡിന്‌ ക്ലീൻ കേരള കൈമാറും.

പഞ്ചായത്ത്‌ ഡയറക്‌ടറേറ്റ്‌, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ്‌ കാമ്പയിൻ നടത്തുന്നത്‌. കലണ്ടർ പ്രകാരം ഡിസംബറിൽ ഇ-മാലിന്യം എടുക്കുന്നുണ്ടെങ്കിലും വിപുലമായ കാമ്പയിൻ ആദ്യമായാണെന്ന്‌ ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ സഞ്ജു വർഗീസ്‌ അറിയിച്ചു.

തുടക്കം കളക്‌ടറേറ്റിൽ

കാമ്പയിന്റെ മുന്നോടിയായി 25മുതൽ 30വരെ കോട്ടയം കളക്‌ടറേറ്റിലെ ഗവ. ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഇ-മാലിന്യം നീക്കും. ഇതിനായി കളക്‌ടറേറ്റിലെ 15 സ്ഥാപനങ്ങൾ കത്ത്‌ കൊടുത്തിട്ടുണ്ട്‌. വെള്ളിയാഴ്ച രാവിലെ 11-ന്‌ കളക്ടറേറ്റിൽ ജില്ലാ കളക്‌ടർ ഡോ. പി.കെ.ജയശ്രീ ഉദ്‌ഘാടനം നിർവഹിക്കും.

Content Highlights: e-waste to be collected from kottayam through campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented