പ്രതീകാത്മക ചിത്രം | Photo-Gettyimage
പനി പോലെയുള്ള അസുഖങ്ങള്‍ക്ക് പരിചയമുള്ള മരുന്ന് വാങ്ങി സ്വയം ചികിത്സ നടത്തുന്നവരാണ് നമ്മള്‍. എന്നാല്‍ ഇതും മലിനീകരണത്തിന്റെ ഒരു പ്രധാന കാരണമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ മരുന്നുകളും നദികള്‍ മലീമസമാകുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. സാധാരണയായി മരുന്ന് ഫാക്ടറികളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും പരിസര പ്രദേശങ്ങളിലെത്തുന്ന മരുന്നുകള്‍ ജലമലിനീകരണത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്നാണ്. 104 രാജ്യങ്ങളിലെ നദികളില്‍ ഇത്തരത്തിലുള്ള മാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്തി.
പകുതിയോളം സ്ഥലങ്ങളില്‍ കാര്‍ബമാസാപൈന്‍, മെറ്റ്‌മോര്‍ഫിന്‍, കഫീന്‍ എന്നിവയുടെ സാന്നിധ്യമുണ്ടായിരുന്നു. അഞ്ചിലൊന്ന് വരുന്ന പ്രദേശങ്ങളില്‍ മാരകമായ അളവുകളില്‍ ആന്റിബയോട്ടികിന്റെ അംശവും കണ്ടെത്തി. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും നല്‍കി ഉപയോഗ ശേഷം വലിച്ചെറിയുന്നവയാണ് കണ്ടെത്തിയതില്‍ ഏറിയ പങ്കും. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റാണ് ഇത്തരത്തിലുള്ള മാലിന്യം കണ്ടെത്തുന്നതിനുളള അളവുകോല്‍. പാക്കിസ്ഥാനിലും എത്യോപയിലും ഇവ ഗുരുതരമായ അളവുകളില്‍ കണ്ടെത്തുകയുണ്ടായി.
നദികളിലെ മലിനീകരണം 47 കോടി ജനങ്ങളെയാണ് ബാധിക്കുകയെന്നും പഠനം വ്യക്തമാക്കുന്നു. പരിസ്ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും ഒരേ പോലെ ആഘാതം ഏല്‍പ്പിക്കാന്‍ പോന്നതാണ് മരുന്നുകള്‍ മൂലമുള്ള മലിനീകരണം. ഏറ്റവും കൂടുതല്‍ പ്രദേശങ്ങളില്‍ ഇത്തരം മലിനീകരണം കണ്ടെത്തിയത് ഹോങ് കോങ്ങിലാണ്. നൈജീരിയ പോലെയുള്ള രാജ്യങ്ങളിലും ഇവ ഗണ്യമായ അളവില്‍ കണ്ടെത്തി. വാസസ്ഥലങ്ങളിലുള്ള അശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജനമായിരിക്കും ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. ശ്രദ്ധാപൂര്‍വമുള്ള ഉപയോഗമാണ് ഇത്തരത്തിലുള്ള മലീനീകരണം കുറയ്ക്കാനുള്ള പോംവഴി.
Content Highlights: drugs become major source of pollution in rivers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..