തണ്ണീർത്തട ആവാസവ്യവസ്ഥയിലെ പ്രധാനജീവി, മറ്റു പ്രാണികളുടെ വേട്ടക്കാരന്‍; തുമ്പി ചെറിയവനല്ല


Image: Comyan/susanth c

ന്യൂഡൽഹി: സെപ്റ്റംബർ 19 മുതൽ 25 വരെ ഡ്രാഗൺഫ്ലൈ ആൻഡ്‌ ഡാംസെൽഫ്ലൈ വാരാചരണം ആചരിക്കും.ഇതിന്റെഭാഗമായി, തലസ്ഥാനത്തെ ഏഴ് ജൈവവൈവിധ്യ പാർക്കുകളിലെ തുമ്പികളുടെ എണ്ണം നിർണയിക്കാൻ സർവേ നടത്തും.

യമുന ജൈവവൈവിധ്യ പാർക്ക്, കാളിന്ദി ജൈവവൈവിധ്യ പാർക്ക്, തുഗ്ലക്കാബാദ് ജൈവവൈവിധ്യ പാർക്ക്, നീല ഹൗസ് ജൈവവൈവിധ്യ പാർക്ക്, ആരവലി ജൈവവൈവിധ്യ പാർക്ക് തുടങ്ങിയിടങ്ങളിലാണ് സർവേ നടത്തുക. തണ്ണീർത്തട ആവാസവ്യവസ്ഥയിലെ പ്രധാനജീവികളാണ് തുമ്പികൾ. നീലക്കണ്ണുള്ള ഡാർനർ, പൈഡ് പാഡി സ്‌കിമ്മർ, ഗ്രാനൈറ്റ് ഗോസ്റ്റ്, ഓറഞ്ച് വാലുള്ള മാർഷ് ഡാർട്ട്, ഗോൾഡൻ ഡാർട്ട്‌ലെറ്റ് എന്നിവയാണ് പ്രധാന ഇനങ്ങൾ.'

കൊതുകുകളുടെയും മറ്റ് പ്രാണികളുടെയും പ്രധാന വേട്ടക്കാരാണിവർ. എന്നാൽ, കഴിഞ്ഞ രണ്ടുമാസമായി ഡൽഹിയിൽ കാര്യമായ മഴലഭിക്കാത്തതിനാൽ, തുമ്പികളുടെ എണ്ണത്തെ സാരമായി ബാധിച്ചിരിക്കാമെന്ന് വിദഗ്ധർ പറയുന്നു.

തുമ്പികളുടെ സാന്നിധ്യം ആവാസവ്യവസ്ഥയുടെ ഗുണനിലവാരം നിർണയിക്കുന്നെന്ന് ഡീഗ്രേഡഡ് ഇക്കോസിസ്റ്റംസ് പരിസ്ഥിതി മാനേജ്‌മെന്റ് സെന്ററിന്റെ ബയോഡൈവേഴ്‌സിറ്റി പാർക്ക് പ്രോഗ്രാം മേധാവിയും ശാസ്ത്രജ്ഞനുമായ ഫയാസ് ഖുദ്‌സർ പറഞ്ഞു.

നദികൾ, കുളങ്ങൾ പോലുള്ള ശുദ്ധവും അശുദ്ധവുമായ ജലാശയങ്ങളിൽ അവ പ്രജനനം നടത്തുന്നു.

രക്തംകുടിക്കുന്ന ഈച്ചകൾ, കൊതുകുകൾ, എന്നിവയെയെല്ലാം ഭക്ഷിക്കുന്നതിനാൽ അവ പൊതുജനാരോഗ്യത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ കണക്കനുസരിച്ച്, തലസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും ഒരുദിവസംമാത്രമേ മഴ രേഖപ്പെടുത്തിയിട്ടുള്ളൂ. നഗരത്തിന്റെ അടിസ്ഥാനസ്റ്റേഷനായി കണക്കാക്കപ്പെടുന്ന സഫ്ദർജംഗിൽ സെപ്റ്റംബറിലെ മഴയിൽ ഇതുവരെ 88 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോധിറോഡും പാലവും യഥാക്രമം 76 ശതമാനവും 100 ശതമാനവും മഴക്കുറവിലാണ്.

Content Highlights: Dragon fly week


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented