ലോക ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിയായ ഡോ. എസ്.എസ്. സുരേഷിനു രണ്ടാം സ്ഥാനം. കാലിഫോര്‍ണിയയിലെ വൈല്‍ഡ് ലെന്‍സ് മാസികയാണ് ഉരഗങ്ങളുടെ വിഭാഗത്തില്‍ മത്സരം നടത്തിയത്.

തൃശൂര്‍ ജില്ലയിലെ ചിമ്മിണി വന്യമൃഗസങ്കേതത്തില്‍നിന്നാണ് പച്ച ഓന്തി(Forest Green Lizard)നെ ക്യാമറയില്‍ പകര്‍ത്തയത്. പൊതുവെ പക്ഷികള്‍ക്ക് തന്റെ ക്യാമറയില്‍ പ്രാമുഖ്യം നല്‍കുന്ന ഡോ. സുരേഷ് ഒമാനില്‍ അസ്ഥിരോഗ ചികിത്സാ വിദഗ്ദ്ധനാണ്. ലോകസഞ്ചാരി കൂടിയായ അദ്ദേഹം കോട്ടയം സ്വദേശിയാണ്.

Content Highlights: Dr. SS Suresh grabs second prize in California Wild Lens Magazine competition