സദസ്സിലേക്ക് കയറി വന്ന് ദിനോസര്‍ മനുഷ്യരോട് പറഞ്ഞു, "വംശനാശം ഒരു മോശം ഐഡിയയാണ്"


"വംശനാശം സംഭവിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ന്യായീകരിക്കാന്‍ ഉല്‍ക്കാപതനമെങ്കിലും ഉണ്ടായിരുന്നു. എന്താണ് നിങ്ങളുടെ ന്യായീകരണം. വംശമറ്റ് പോവുക എന്നത് തീര്‍ത്തും ഒരു മോശം ഐഡിയയാണ്", വൈറലായി ദിനോസറിന്റെ വാക്കുകൾ ചർച്ചയായി യുഎൻ പരസ്യം.

Screen grab from the video

ന്യൂയോർക്ക്: അന്താരാഷ്ട്ര പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് പതിയെയാണ് ദിനോസര്‍ കയറി വന്നത്. മൈക്കു കയ്യിലെടുത്ത് കൊണ്ട് ആ ദിനോസര്‍ മനുഷ്യരോട് പറഞ്ഞു-" വംശമറ്റ് പോവുക എന്നത് തീര്‍ത്തും ഒരു മോശം ഐഡിയയാണ്". ഡോണ്ട് ചൂസ് എക്‌സ്റ്റിങ്ഷനിന്റെ ഭാഗമായി യുഎന്‍ഡിപി തയ്യാറാക്കിയതാണ് ദിനോസര്‍ വീഡിയോ. യുഎന്‍ ക്ലൈമറ്റ് ചേഞ്ച് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് രസകരവും അതോടൊപ്പം തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഭൂമിയെ വാസയോഗ്യമല്ലാതാക്കുന്ന സങ്കീര്‍ണ്ണമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതില്‍ മനുഷ്യരുടെ ഇടപെടലുകള്‍ക്ക് വലിയ പങ്കാണുള്ളത്. അത്തരം പ്രവൃത്തികള്‍ തുടരുന്നത് മനുഷ്യന്റെ സ്വന്തം നിലനില്‍പിനെ തന്നെ ബാധിക്കുമെന്ന ഉപദേശം നല്‍കാനാണ് വീഡിയോയിലൂടെ ശ്രമിക്കുന്നത്. വംശനാശം വന്ന ജീവി തന്നെ വന്ന പറയുന്ന ഉപദേശം അൽപം നർമ്മം കലർത്തി എന്നാൽ ഗൗരവം ഒട്ടും ചോരാതെ അവതരിപ്പിച്ചിട്ടുണ്ട് വീഡിയോയിൽ.

1.1കോടി യുഎസ് ഡോളറാണ് ഫോസില്‍ ഇന്ധന സബ്‌സിഡികള്‍ക്കായി ലോക രാജ്യങ്ങള്‍ ചിലവഴിക്കുന്നത്. ചൂടിനെ ട്രാപ്പ് ചെയ്യുന്ന ഹരിത ഗ്രഹ പ്രതിഭാസമാണ് ഇതുമൂലമുണ്ടാകുന്നത്. ഇത് കാലാവസ്ഥയിലാകെ വ്യതിയാനമുണ്ടാക്കി വലിയ വംശനാശ ഭീഷണി മനുഷ്യനുയര്‍ത്തുമെന്ന സന്ദേശമാണ് ദിനോസര്‍ വീഡിയോ നല്‍കുന്നത്.

ദിനോസറിന്റെ വൈറലായ വാക്കുകളിലേക്ക്

"മനുഷ്യരെ,.. എനിക്ക് ഒന്നു രണ്ട് കാര്യങ്ങള്‍ വംശനാശത്തെകുറിച്ചറിയാം. വംശനാശത്തിലേക്ക് പോവുക എന്നത് ഒരു മോശം ഐഡിയയാണ്. അത് നിങ്ങള്‍ക്കറിവുമുണ്ടാകുമല്ലോ. വംശനാശത്തിലേക്ക് സ്വയം വണ്ടിയോടിച്ചു പോവുക, അതും വെറും 7 കോടി വര്‍ഷത്തെ ഭൂമിയിലെ വാസത്തിനു ശേഷമെന്നത് വളരെ പരിഹാസ്യാത്മകമായ കാര്യമാണ്. വംശനാശം സംഭവിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ന്യായീകരിക്കാന്‍ ഉല്‍ക്കാപതനമെങ്കിലും ഉണ്ടായിരുന്നു. എന്താണ് നിങ്ങളുടെ ന്യായീകരണം. നിങ്ങള്‍ ഒരു വലിയ കാലാവസ്ഥാ ദുരന്തത്തിലേക്ക് നടന്നടുക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് പൊതു ഖജനാവില്‍ നിന്ന് സര്‍ക്കാരുകള്‍ ചെലവഴിച്ച് ഫോസില്‍ ഇന്ധന സബ്‌സിഡികള്‍ക്കായി നല്‍കുന്നത്. വലിയ ഉല്‍ക്കകളുണ്ടാക്കാൻ സബ്‌സിഡി അളവില്‍ പണം ചെലവഴിക്കുന്നത് നിങ്ങളൊന്ന് സങ്കല്‍പിച്ചു നോക്കൂ. എന്നാല്‍ അതാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്. ആ പണം കൊണ്ട് ചെയ്യാന്‍ പറ്റുന്ന മറ്റനേകം കര്യങ്ങള്‍ നിങ്ങളൊന്ന് സങ്കല്‍പിച്ചു നോക്കൂ. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ മനുഷ്യര്‍ പട്ടിണി കിടക്കുകയാണ്. സ്വന്തം വംശത്തിന്റെ അന്ത്യം കുറയ്ക്കാന്‍ പണം ചിലവഴിക്കുന്നതിനേക്കാള്‍ കുറച്ചു കൂടി നല്ല കാര്യം അതല്ലേ. കുറച്ചു കൂടി സ്‌ട്രെയിറ്റ് ആയി ഞാന്‍ കാര്യങ്ങള്‍ പറയം. ഒരുവലിയ മഹാമാരിയില്‍ നിന്ന് തിരിച്ചു കയറുന്ന ഈ സമയം നല്ല ഒരു അവസരമായെടുക്കുക . വംശനാശം തിരഞ്ഞെടുക്കരുത്. വൈകും മുമ്പ് നിങ്ങളുടെ വംശത്തെ രക്ഷിക്കുക", എന്ന ഴളരെ ചുരുങ്ങിയ വാക്കുകളിലെ ഗംഭീര പ്രകടനം ദിനോസർ കാഴ്ചവെച്ചാണ് വീഡിയോ അവസാനിക്കുന്നത്.

content highlights : Dinosaur Talked To Humans and said Dont choose extinction, UN Ad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented