ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള തലസ്ഥാനനഗരം; തുടര്‍ച്ചയായി നാലാം വട്ടവും ഡല്‍ഹി


സ്വന്തം ലേഖകന്‍

ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന അന്തരീക്ഷ ഗുണനിലവാരമുള്ള ഒരു നഗരംപോലും രാജ്യത്തില്ല.

വായു മലിനീരണത്തിൽ മുങ്ങിയ ഡൽഹി നഗരം | ഫോട്ടോ:പി.ടി.ഐ

ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തെ ഏറ്റവും വായുമലിനീകരണമുള്ള തലസ്ഥാനനഗരമായി ന്യൂഡല്‍ഹി. സ്വിസ് സംഘടനയായ 'ഐ.ക്യു.എയര്‍' തയ്യാറാക്കിയ 2021-ലെ ആഗോള അന്തരീക്ഷ ഗുണനിലവാര റിപ്പോര്‍ട്ടിലാണ് വായുനിലവാരത്തിലെ രാജ്യതലസ്ഥാനത്തിന്റെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കിയ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

ലോകത്തെ ഏറ്റവും മലിനമായ 50 നഗരങ്ങളില്‍ 35-ഉം ഇന്ത്യയിലാണ്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന അന്തരീക്ഷ ഗുണനിലവാരമുള്ള ഒരു നഗരംപോലും രാജ്യത്തില്ല.

117 രാജ്യങ്ങളിലെ 6475 നഗരങ്ങളില്‍നിന്നുള്ള അന്തരീക്ഷ ഗുണനിലവാരം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയിലെ നഗരങ്ങളില്‍ പകുതിയോളവും ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്നതിനെക്കാള്‍ പത്തിരട്ടി വായുമലിനീകരണമുള്ളവയാണ്.

2.5 മൈക്രോണില്‍ത്താഴെ വ്യാസമുള്ള പൊടിപടലങ്ങളുടെ (പി.എം.2.5) അളവാണ് ഐ.ക്യു.എയര്‍ പഠനത്തിനായി പരിശോധിച്ചത്. ഇതിന്റെ അളവ് ചതുരശ്രമീറ്ററില്‍ അഞ്ച് മൈക്രോ ഗ്രാം വരെയുള്ളപ്പോഴാണ് ലോകാരോഗ്യസംഘടന ഗുണനിലവാരമുള്ള അന്തരീക്ഷമായി കണക്കാക്കുന്നത്.

Content Highlights: delhi to recorded as most polluted capital city on the third consecutive time

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented