'പടക്കമല്ല ദീപം കത്തിക്കൂ' ; ദീപാവലിക്ക് കർശന നിർദേശങ്ങളുമായി ഡൽഹി സർക്കാർ


കുറഞ്ഞ താപനിലയും കാറ്റിന്റെ അഭാവവും ഉൾപ്പെടെയുള്ള കാലാവസ്ഥാപരമായ കാരണങ്ങളാൽ ഒക്ടോബർ മുതൽ സംസ്ഥാനത്തെ വായുഗുണനിലവാരം മോശം അവസ്ഥയിലാണ്‌

ഡൽഹിയിൽ ദീപാവലി ആഘോഷമാക്കാൻ മൺചിരാതുകളൊരുക്കുന്നവർ | Photo-ANI

ന്യൂഡൽഹി: ദീപാവലിക്ക് പടക്കം പൊട്ടിച്ചാൽ കർശന നടപടിയെടുക്കുമെന്ന് പരിസ്ഥിതിമന്ത്രി ഗോപാൽ റായ് . ആറുമാസംവരെ തടവും 200 രൂപ പിഴയുമാണ് ശിക്ഷ. പടക്കങ്ങളുടെ നിർമാണം, സംഭരണം, വിൽപ്പന എന്നിവ നടത്തുന്നവർക്ക് മൂന്നുവർഷം തടവും അയ്യായിരം രൂപ പിഴയുമുണ്ടാകുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

ജനുവരി ഒന്നുവരെ സംസ്ഥാനത്ത് പടക്കങ്ങൾ പൂർണമായും വിലക്കി. കഴിഞ്ഞമാസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ശൈത്യകാല മലിനീകരണം നിയന്ത്രിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന രീതിയാണിത്. 'പടക്കമല്ല ദീപം കത്തിക്കൂ' എന്ന പേരിൽ സർക്കാർ വെള്ളിയാഴ്ച ബോധവത്കരണ കാമ്പയിൻ ആരംഭിക്കുമെന്ന് റായ് പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ 51,000 ദീപങ്ങൾ തെളിയിക്കും.കുറഞ്ഞ താപനിലയും കാറ്റിന്റെ അഭാവവും ഉൾപ്പെടെയുള്ള കാലാവസ്ഥാപരമായ കാരണങ്ങളാൽ ഒക്ടോബർ മുതൽ സംസ്ഥാനത്തെ വായുഗുണനിലവാരം അല്ലെങ്കിൽ തന്നെ മോശമാണ്. ഏതാണ്ട് ഈ സമയത്തുതന്നെ വിളവെടുപ്പ് കഴിഞ്ഞ് ശേഷിക്കുന്ന കറ്റ വേഗത്തിൽ ഇല്ലാതാക്കാൻ കർഷകർ വയലുകളിൽ തീയിടുന്നതും ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും സ്ഥിതി വഷളാക്കുന്നു. പടക്കങ്ങൾ കത്തിക്കുമ്പോൾ പുറന്തള്ളുന്ന പുക കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും അത്യന്തം അപകടകരമാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ തലസ്ഥാനമേഖലയുടെ ഭാഗമായ ഹരിയാണയിലെ 14 ജില്ലകളിൽ കഴിഞ്ഞകൊല്ലം പടക്കങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

അതേസമയം ഇടത്തരം വായുഗുണനിലവാരമുള്ള ഇടങ്ങളിൽ ദീപാവലിക്ക് രണ്ട് മണിക്കൂർ ഹരിതപടക്കങ്ങൾ കത്തിക്കാമെന്നായിരുന്നു ഉത്തർപ്രദേശിന്റെ തീരുമാനം.

നിരോധനം നടപ്പാക്കാൻ 408 ടീമുകൾ

സംസ്ഥാനത്ത് പടക്കങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നടപ്പാക്കാൻ 408 ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് റായ് പറഞ്ഞു. അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ ഡൽഹി പോലീസിന്റെ 210 ടീമുകൾ, റവന്യൂ വകുപ്പിന്റെ 165 ടീമുകൾ, സംസ്ഥാന മലിനീകരണ നിയന്ത്രണ സമിതിയുടെ 33 ടീമുകൾ എന്നിവയാണ് പരിശോധന നടത്തുന്നത്. ഞായറാഴ്ചവരെ 188 കേസുകളിൽനിന്നായി 2,917 കിലോ പടക്കം പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയും യഥാക്രമം 2000, 1400 കിലോ പിടികൂടിയിരുന്നു.

1,400 കിലോ പടക്കവുമായി അഞ്ച് പേർ അറസ്റ്റിൽ

പോലീസ് നടത്തിയ മൂന്ന് ഓപ്പറേഷനുകളിൽനിന്നായി ബുധനാഴ്ച അഞ്ച് പേരിൽനിന്ന് 1,400 കിലോ പടക്കം പിടികൂടി. സംസ്ഥാനത്ത് പടക്കങ്ങൾക്ക് നിരോധനം നിലനിൽക്കുന്നതിനാൽ അവയുടെ നിർമാണം, വിൽപ്പന, സംഭരണം എന്നിവ തടയാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Content Highlights: delhi government against using crackers in diwali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented