അവ്യക്തത അകന്നു; സാമ്പത്തിക സഹായത്തിന്മേൽ ഉച്ചകോടിയിൽ ധാരണയായി 


ദരിദ്ര രാജ്യങ്ങൾക്ക് സഹായനിധി രൂപവത്കരിക്കുന്നതുൾപ്പെടുത്തി കരട് പ്രഖ്യാപനം അധ്യക്ഷ രാജ്യമായ ഈജിപത് ശനിയാഴ്ച പുറത്തു വിട്ടു

കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ഉച്ചകോടിയിൽ പ്രതിഷേധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വനിത | Photo-AP

ഷറം അൽ ഷെയ്ഖ്: കാലാവസ്ഥാ വ്യതിയാനത്താൽ വലയുന്ന ദരിദ്ര, വികസ്വര രാഷ്ട്രങ്ങൾക്കുള്ള നഷ്ടപരിഹാര ഫണ്ടിന്റെ കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ 27-ാം ആഗോളകാലാവസ്ഥാ ഉച്ചകോടിയിൽ (കോപ് 27) ധാരണ. മാലദ്വീപ് പരിസ്ഥിതി മന്ത്രി അമിനത് ഷൗനയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെടുപ്പോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാവും. വെള്ളിയാഴ്ച സമാപിക്കേണ്ടിയിരുന്ന ഉച്ചകോടി നഷ്ടപരിഹാര ഫണ്ടിനെ സംബന്ധിച്ച് തീരുമാനമാവാഞ്ഞതിനാൽ ശനിയാഴ്ചയും തുടർന്നിരുന്നു. ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നവംബർ ആറിനാണ് ഉച്ചകോടി ആരംഭിച്ചത്.

ഹരിതൃഹ വാതകം കൂടുതൽ പുറന്തള്ളുന്ന സമ്പന്നരാഷ്ട്രങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ നീണ്ടത്. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ചെെനയുടെയും യു.എസിന്റെയും പ്രതിനിധികൾ തമ്മിൽ ചർച്ചകളും നടന്നിരുന്നു. COP 27 ന്റെ വിജയത്തിനായി ഇരുരാജ്യങ്ങളും ശ്രമിക്കുമെന്നായിരുന്നു ചെെനയുടെ പ്രതികരണം.കാർബൺ ബഹിർ​ഗമനത്തിൽ മുൻപന്തിയിലാണ് യു.എസ്, ചെെന പോലെയുള്ള രാജ്യങ്ങൾ. എന്നാൽ തങ്ങൾ വികസിത രാജ്യമല്ലെന്നും സഹായനിധി രൂപവത്കരിക്കുമ്പോൾ ഒഴിവാക്കണമെന്നുമാണ് ചെെനയുടെ വാദം. സഹായനിധി ബാധ്യതയാകുമെന്ന ആശങ്ക യു.എസിനെയും പിന്നോട്ടു വലിച്ചു.

അതേ സമയം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോ​ഗം ഒഴിവാക്കണമെന്ന നിർദേശത്തെ കുറിച്ച് കരട് പ്രഖ്യാപനത്തിൽ പരാമർശമില്ല. കൽക്കരി ഉപയോ​ഗം കുറയ്ക്കണമെന്ന ​ഗ്ലാസ്​ഗോ പ്രഖ്യാപനം COP 27 ഉച്ചകോടി വീണ്ടും ആവർത്തിച്ചു. ഊർജ ആവശ്യങ്ങൾക്കും മറ്റുമായി കൽക്കരി കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യയുൾപ്പെടെയുള്ള വികസ്വരരാജ്യങ്ങൾക്ക് ഇതിനോട് വിയോജിപ്പാണ്.

Content Highlights: decision have been took for financial assistance against climate change


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented