സമുദ്രത്തില്‍ നൃത്തം ചെയ്തു സഞ്ചാരം; ബ്ലാങ്കറ്റ് ഒക്ടോപസിനെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ കണ്ടെത്തി


21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ വടക്കന്‍ പ്രദേശത്താണ് ഒരാണ്‍ ബ്ലാങ്കറ്റ് ഒക്ടോപസിനെ ആദ്യമായി കണ്ടെത്തുന്നത്.

ബ്ലാങ്കറ്റ് ഒക്ടോപസ്‌ | Photo- Jacinta Shackleton

മുദ്രങ്ങളില്‍ അത്യപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന സമുദ്രജീവിയാണ് ബ്ലാങ്കറ്റ് ഒക്ടോപസ്. ലോകത്താകെ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമേ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളൂ. കഴിഞ്ഞയാഴ്ച മറൈന്‍ ബയോളജിസ്റ്റായ ജസീന്ത ഷാക്കെല്‍ടണ്‍ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ ബ്ലാങ്കറ്റ് ഒക്ടോപസിനെ കണ്ടെത്തിയതോടെ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയാണ് ഈ നീരാളി. ബ്ലാങ്കറ്റ് ഒക്ടോപസിനെയാണ് കണ്ടെത്തന്നറിഞ്ഞപ്പോഴുള്ള അത്ഭുതവും അദ്ദേഹം പങ്ക് വെച്ചു. 'ആദ്യം കണ്ടപ്പോള്‍ നീരാളിയുടെ കുട്ടിയാണെന്നാണ് കരുതിയത്. എന്നാല്‍ അടുത്ത് എത്തിയതോടെ പെണ്‍ ബ്ലാങ്കറ്റ് ഒക്ടോപസാണെന്ന് തിരിച്ചറിയുകയായിരുന്നു', അദ്ദേഹം പറഞ്ഞു.അപൂര്‍വമായി മാത്രം കാണാറുള്ള ബ്ലാങ്കറ്റ് ഒക്ടോപസിനെ കണ്ടപ്പോള്‍ തന്റെ സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ വടക്കന്‍ പ്രദേശത്താണ് ഒരാണ്‍ ബ്ലാങ്കറ്റ് ഒക്ടോപസിനെ ആദ്യമായി കണ്ടെത്തുന്നത്. പെണ്‍ ബ്ലാങ്കറ്റ് ഒക്ടോപസുകള്‍ക്ക് രണ്ട് മീറ്ററാണ് നീളമെങ്കിലും ആണ്‍ ബ്ലാങ്കറ്റ് ഒക്ടോപസിന് 2.4 സെന്റീമീറ്റര്‍ മാത്രമേ നീളമുണ്ടാവുകയുള്ളൂ. ആണ്‍ നീരാളികള്‍ക്ക് ബ്ലാങ്കറ്റില്ലെങ്കിലും പെണ്‍ നീരാളികള്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ബ്ലാങ്കറ്റ് ഒരു കവചമായി ഉപയോഗിച്ച് പോരുന്നു.

പ്രദേശത്ത് ഇതിന് മുമ്പ് മൂന്ന് വട്ടം മാത്രമാണ് ബ്ലാങ്കറ്റ് ഒക്ടോപസുകളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ളത്. പലപ്പോഴും തുറന്ന് സമുദ്രത്തില്‍ തങ്ങളുടെ ജീവിതം പൂര്‍ത്തിയാക്കാറുള്ള ഇവയെ അതിനാല്‍ തന്നെ പലപ്പോഴും പവിഴപ്പുറ്റുകളില്‍ കാണാന്‍ കഴിയാറില്ല. ഇതിന് മുമ്പും അത്യപൂര്‍വമായ സമുദ്ര ജീവികളെ നേരില്‍ കാണാനുള്ള ഭാഗ്യം ഷാക്കെല്‍ടണിന് ഉണ്ടായിട്ടുണ്ട്. ഒര്‍നേറ്റ് ഈഗിള്‍ റേ, മെലാനിസ്റ്റിക്ക് മന്ത്ര റേ തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്. എന്നാല്‍ ബ്ലാങ്കറ്റ് ഒക്ടോപസുകളെ കാണാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് അദ്ദേഹം പ്രതികരിച്ചു. ജലത്തിലൂടെ നൃത്തം ചെയ്താണ് ഇവയുടെ സഞ്ചാരം.

Content Highlights: dancing blanket octopus spotted in great barrier reef

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented