ഓസ്‌ട്രേലിയൻ തീരപ്രദേശത്ത് കണ്ടെത്തിയ കൊമ്പൻസ്രാവുകളുടെ ജഡം | Photo:David Morgan (Murdoch University)
ഹൃദയഭേദകമായ ഒരു കാഴ്ചയ്ക്കാണ് അടുത്തിടെ ഓസ്‌ട്രേലിയയുടെ വടക്കന്‍ തീരപ്രദേശം സാക്ഷ്യം വഹിച്ചത്. ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റപ്പെട്ട നിലയിലാണ് സോഫിഷുകളുടെ ജഡം തീരപ്രദേശത്ത് കണ്ടെത്തിയത്. കൊമ്പന്‍സ്രാവുകളെന്നറിയപ്പെടുന്ന ഇവയുടെ വായ്ഭാഗമാണ് മുറിച്ചു മാറ്റപ്പെട്ടിരുന്നത്. കൊമ്പന്‍സ്രാവുകളുടെ ഏത് വിഭാഗമാണ് ചത്തതെന്ന് വ്യക്തമായിട്ടില്ല. എങ്കിലും ഗ്രീന്‍ സോഫിഷുകളാകും ഇവയെന്നാണ് നിഗമനം. മേയ് 12-ാം തീയതിയാണ് ക്രൂരമായി കൊന്നൊടുക്കിയ നിലയില്‍ കൊമ്പന്‍സ്രാവുകളുടെ ജഡങ്ങള്‍ കണ്ടെത്തിയത്.
ശരീരഭാഗങ്ങള്‍ക്കായാണ് ഇവ വേട്ടയാടപ്പെട്ടതെന്നാണ് വിദഗ്ധരുടെ അനുമാനം. സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന കൊമ്പന്‍സ്രാവുകളെ കൊന്നൊടുക്കുന്നത് വന്‍തുക പിഴ ലഭിച്ചേക്കാവുന്ന ക്രിമിനല്‍ കുറ്റം കൂടിയാണ്. നാല് കൊമ്പന്‍സ്രാവുകള്‍ക്കുമായി 25,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ ലഭിച്ചേക്കാം. ഇത് അനധികൃതം മാത്രമല്ല, കൊടുംക്രൂരത കൂടിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കൊമ്പന്‍സ്രാവുകളുടെ അഞ്ചിനങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞപ്പെട്ടിട്ടുണ്ട്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗം കൂടിയാണിവ. അതില്‍ തന്നെ ഗ്രീന്‍ സോഫിഷുകള്‍ ഗുരുതര വംശനാശ ഭീഷണി നേരിടുന്നുണ്ട്.
സ്രാവുകള്‍ക്ക് സമാനമായ രൂപമാണിവയ്ക്ക് കൊമ്പന്‍സ്രാവുകളെന്ന പേര് നേടികൊടുത്തത്. മറ്റു മീന്‍വിഭാഗങ്ങളില്‍ നിന്ന് വിഭിന്നമായി ഇവയ്ക്ക് പരന്ന തലയാകും ഉണ്ടാവുക. ക്വീന്‍സ്‌ലന്‍ഡ് പോലെയുള്ള ഇടങ്ങളിലും സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവയാണ് കൊമ്പന്‍സ്രാവുകള്‍. മരുന്ന് പോലെയുള്ള ആവശ്യങ്ങള്‍ക്കായുള്ള വേട്ടയാടല്‍, മത്സ്യബന്ധനവലകളില്‍ കുടുങ്ങിയുള്ള മരണം, ആവാസവ്യവസ്ഥാനാശം തുടങ്ങിയവ ഇവ നേരിടുന്ന പ്രധാന ഭീഷണകളില്‍ ചിലതാണ്.
Content Highlights: critically endangered sawfish found dead in australia


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..