ആവാസവ്യവസ്ഥയുടെ നാശം; കൊറ്റികള്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് ചേക്കേറുന്നു


പാടങ്ങള്‍ നികത്തുകയും ജലാശയങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തതോടെ കൊറ്റികള്‍ നഗരത്തിലേക്ക് ചേക്കേറുന്നത് കൂടിയതാണ് പുതിയ പ്രവണത

കൊറ്റി, പാലക്കാട് നിന്നുള്ള ദൃശ്യം | ഫോട്ടോ:നസീർ എൻഎ

കൊല്ലം: സംസ്ഥാനത്ത് കൊറ്റില്ലങ്ങളുടെ കണക്കെടുപ്പ് തുടങ്ങുകയായി. പോയ വര്‍ഷത്തെ കണക്കെടുപ്പുപ്രകാരം കേരളത്തില്‍ മൊത്തം 12,251 കൊറ്റില്ലങ്ങളാണുള്ളത്. സംസ്ഥാനത്ത് ആകെ 114 ഇടങ്ങളിലാണ് കൊറ്റില്ലങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. 1138 മരങ്ങളും. കൂടുതല്‍ മരങ്ങളും ഇടങ്ങളും കൊല്ലത്താണ്. 22 ഇടങ്ങളിലായി 581 മരങ്ങളുണ്ടെന്ന് കൊല്ലം ജില്ലയില്‍ പഠനത്തിന് നേതൃത്വം നല്‍കുന്ന കൊല്ലം ബേര്‍ഡിങ് ബറ്റാലിയന്‍ ഭാരവാഹി പോളിയും കൊല്ലം ഫാത്തിമ മാതാ കോളേജ് സുവോളജി വിഭാഗത്തിലെ അധ്യാപിക ഫര്‍ലിനും പറഞ്ഞു.

പാടങ്ങള്‍ നികത്തുകയും ജലാശയങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തതോടെ കൊറ്റികള്‍ നഗരത്തിലേക്ക് ചേക്കേറുന്നത് കൂടിയതാണ് പുതിയ പ്രവണതയെന്നും പോളി പറഞ്ഞു. പണ്ട് ജലാശയങ്ങള്‍ക്കരികിലെ പുളിയും മറ്റുമായിരുന്നു കൂടൊരുക്കാന്‍ ഇവ ആശ്രയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നഗരത്തിലെ തെങ്ങും വലിയ മരങ്ങളിലുമെല്ലാമാണ് കൂടുണ്ടാക്കുന്നത്. മണ്‍സൂണ്‍ കാലത്താണ് കൂടുകളുടെ കണക്കെടുക്കുന്നത്. കൂടുകളാകുമ്പോള്‍ ഒരിടത്തുതന്നെ കാണും. അവയെ കൃത്യമായി നിരീക്ഷിക്കാം. ഈവര്‍ഷത്തെ കണക്കെടുപ്പ് കൂടുതല്‍ വിപുലമായി ആരംഭിച്ചിരിക്കുകയാണ്. കൊക്ക്, കൊറ്റി, നീര്‍ക്കാക്ക, എരണ്ട, തിരമുണ്ടി, ചിന്നമുണ്ടി, കാലിമുണ്ടി, പാതിരാക്കൊക്ക് മുതലായ പക്ഷികള്‍ കൂടുകൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മാധ്യമങ്ങള്‍വഴി അറിയിപ്പു നല്‍കിയിട്ടുണ്ട്.

കൊറ്റില്ലങ്ങള്‍ കൂടുതല്‍ തൃശ്ശൂരില്‍

തൃശ്ശൂരിലാണ് ഏറ്റവും കൂടുതല്‍-3191. രണ്ടാം സ്ഥാനത്ത് പാലക്കാട്-2141. കൊല്ലം മൂന്നാം സ്ഥാനത്താണ്-1798. ഇടുക്കിയിലാണ് ഏറ്റവുംകുറവ്-ഏഴ്. കാസര്‍കോട്-611, കണ്ണൂര്‍ 697, വയനാട് 425, മലപ്പുറം-1076, ഏറണാകുളം-307, കോട്ടയം-1255, പത്തനംതിട്ട-508, തിരുവനന്തപുരം-235 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്. കൂടുതല്‍ വ്യത്യസ്തയിനങ്ങളെ കണ്ടെത്തിയത് കോട്ടയത്താണ് 12 എണ്ണം. കേരളമാകെ കണ്ടെത്തിയത് 15 ഇനങ്ങളെയാണ്. കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ അഞ്ചുവീതവും വയനാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ 10 വീതവും പാലക്കാട് 11, എറണാകുളത്ത് എട്ട്, ഇടുക്കിയില്‍ നാല്, പത്തനംതിട്ടയില്‍ എട്ട് എന്നിങ്ങനെ ഇനങ്ങളാണ് കണ്ടെത്തിയത്.

Content Highlights: crane migrate to towns due to loss in ecosystem

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented