പ്രശ്നങ്ങൾക്ക് പരിഹാരമാവാതെ പാതിവഴി പിന്നിട്ട് കാലാവസ്ഥാ ഉച്ചകോടി | COP 27


പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കാർബൺ ബഹിർഗമനം 2030-ഓടെ പകുതിയായി കുറയ്ക്കണമെന്നാണ് വിദഗ്‌ധർ പറയുന്നത്

പരിസ്ഥിതിപ്രവർത്തകർ ഷറം അൽ ഷെയ്ഖിൽ പ്രതിഷേധിക്കുന്നു | Photo: AP/Peter Dejong

ഷറം അൽ ഷെയ്ഖ്: ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി(COP 27) പാതിവഴി പിന്നിടുമ്പോഴും പ്രധാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാനായിട്ടില്ല. അടുത്തയാഴ്ച മന്ത്രിതലസമ്മേളനം നടക്കാനിരിക്കേ കാലാവസ്ഥാ വ്യതിയാനങ്ങളാൽ നരകയാതനയനുഭവിക്കുന്ന ഭൂമിയെ രക്ഷിക്കാനുള്ള കരട് ഉടമ്പടിപോലും തയ്യാറാകുന്നതേയുള്ളൂ.

ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക, വികസ്വരരാഷ്ട്രങ്ങളെ ആഗോളതാപനം തടയാനുള്ള ശക്തമായ നടപടികളെടുക്കാൻ ചുമതലപ്പെടുത്തുക എന്നീ പ്രധാനലക്ഷ്യങ്ങളുമായാണ് ഉച്ചകോടി തുടങ്ങിയത്. പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കാർബൺ ബഹിർഗമനം 2030-ഓടെ പകുതിയായി കുറയ്ക്കണമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്തരീക്ഷ താപനില 1.5 ഡിഗ്രി സെൽഷ്യസ് കുറയ്ക്കാനുള്ള തീരുമാനവും പാരീസിൽ കൈക്കൊണ്ടിരുന്നു.

ആഗോളതാപനത്തിന് കാരണക്കാരായ വ്യവസായവത്കൃത രാഷ്ട്രങ്ങൾ അതിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറുകണക്കിന് പരിസ്ഥിതിപ്രവർത്തകർ ഷറം അൽ ഷെയ്ഖിൽ പ്രതിഷേധിച്ചു. ഐക്യരാഷ്ട്രസഭയുടെ അധീനതയിലുള്ള പ്രദേശമായി കണക്കാക്കുന്ന യു.എൻ. നിയമങ്ങൾക്ക് കീഴിലുള്ള ബ്ലൂ സോണിലൂടെയായിരുന്നു പ്രതിഷേധമാർച്ച്. അതിനിടെ, ഇന്ന് ഇൻഡൊനീഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തുന്ന കൂടിക്കാഴ്ചയിൽ കാലാവസ്ഥാപ്രശ്നങ്ങൾ പ്രധാന വിഷയമാകും.

Content Highlights: COP 27-UN climate change talks near halftime with key issues unresolved


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented