പ്രതീക്ഷകൾക്കും പ്രതിസന്ധികൾക്കും നടുവിലെ കാലാവസ്ഥാ ഉച്ചകോടി


കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ നിന്നുള്ള ദൃശ്യം.cop 26 ഉച്ചകോടിയുടെ ഡയറക്ടർ അലോക് ശർമ മാധ്യമങ്ങളെ കാണുന്നു,പ്രതീകാത്മക ചിത്രം| Photo-AP

കയ്റോ: ഒട്ടെറെ പ്രതീക്ഷകൾക്കും പ്രതിസന്ധികൾക്കും നടുവിലാണ് ഇത്തവണത്തെ കാലാവസ്ഥാ ഉച്ചകോടി. ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥാ ഉച്ചകോടിക്ക് ( COP 27-കോൺഫറൻസ് ഓഫ്‌ പാർട്ടീസ്) വേദിയായതാകട്ടെ ഈജിപ്തിലെ ഷറം അൽഷെയ്ഖും. റഷ്യ-യുക്രെെൻ യു​ദ്ധം സൃഷ്ടിച്ച ഇന്ധന-പ്രകൃതിവാതക ക്ഷാമം മറുഭാ​ഗത്ത്. കാലാവസ്ഥാ വ്യതിയാനങ്ങളും കാർബൺ ബഹിർ​ഗമനവും നേരിടാൻ വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന വിമർശനവും ഈജിപ്തിൽ പ്രധാന ചർച്ചാ വിഷയങ്ങളാകും.

2021-ൽ ​ഗ്ലാസ്​ഗോ ഉച്ചകോടിയിൽ പൂജ്യം കാർബൺ ബഹി​ർ​ഗമനം, വനസംരക്ഷണം, കാലാവസ്ഥാ സഹായധനം എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രതിജ്ഞകൾ രാജ്യങ്ങളെടുത്തിരുന്നു. എന്നാൽ 193 രാജ്യങ്ങളിൽ 23 രാജ്യങ്ങൾ മാത്രമാണ് ഐക്യരാഷ്ട്രസഭയ്ക്ക് തങ്ങളുടെ പദ്ധതി സമർപ്പിച്ചത്.ഹരിത​ഗൃഹ വാതക ബഹിർ​ഗമനം വർധിക്കുന്നതു മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾക്ക് കാരണം സമ്പന്നരാജ്യങ്ങളാണെന്നു കാണിച്ച് വികസ്വരരാജ്യങ്ങൾ അവർക്ക് നഷ്ടപരിഹാരം നല്‍കണമെന്നതും
വർഷങ്ങളായുള്ള ആവശ്യമാണ്. ഇക്കാര്യം ഔദ്യോഗിക അജൻഡയിലുൾപ്പെടുത്തിയില്ലെങ്കിലും ഇതും ചർച്ചാ വിഷയമാകും.

ധനകാര്യം, ശാസ്ത്രം, ലിം​ഗനീതി, ജലം, ഊർജം, ജെെവെവിധ്യവും പരിഹാരങ്ങളും തുടങ്ങിയവയാണ് ഈ വർഷത്തെ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങൾ. 18 നായിരിക്കും കാലാവസ്ഥാ ഉച്ചകോടി സമാപിക്കുക. ഉച്ചകോടിയുടെ മുന്നോടിയായി ഷറം അൽഷെയ്ഖിനെ ആദ്യത്തെ ഹരിതന​​ഗരമാക്കി മാറ്റിയിരുന്നു.

Content Highlights: cop 27, climate conference in Egypt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented