വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഉച്ചകോടിക്ക് സമാപനം


ചരിത്രത്തിലെ ഏറ്റവും നിഷ്‌ഫലമായ കാലാവസ്ഥാ ഉച്ചകോടിയെന്ന ചീത്തപ്പേര് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിനൊടുവിലാണ് നഷ്ടപരിഹാരനിധിക്ക് ധാരണയായത്

ഈജിപ്തിൽ ഈ വർഷം നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പ്രതിഷേധിക്കുന്ന പരിസ്ഥിതി പ്രവർത്തകർ | Photo-AP

ഷറം അൽ ഷെയ്ഖ്: ഈജിപ്തിൽ നവംബർ ആറിന് തുടക്കം കുറിച്ച COP 27 കാലാവസ്ഥാ ഉച്ചകോടിക്ക് സമാപനമായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന ദുർബലരാജ്യങ്ങൾക്ക് സഹായനിധി രൂപവത്കരിക്കാനുള്ള തീരുമാനത്തോടെയായിരുന്നു സമാപനം. എന്നാൽ ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നവംബർ നടന്ന ഉച്ചകോടിക്ക് ഫോസിൽ ഇന്ധനങ്ങൾ പൂർണമായി ഒഴിവാക്കാനുള്ള ചർച്ചകളിൽ മുന്നോട്ട് പോകാനായില്ല.

കൽക്കരിയുപയോ​ഗിച്ച് ഉത്പാദിപ്പിക്കുന്ന ഊർജത്തിന്റെ ഉപയോ​ഗം കുറയ്ക്കണം, ഫോസിൽ ഇന്ധന സബ്സിഡികൾ ഒഴിവാക്കണം എന്നീ മാർ​ഗനിർദേശങ്ങൾ COP 27 പദ്ധതി രേഖയിൽ പറയുന്നുണ്ട്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെ ഉപയോ​ഗം കുറയ്ക്കണമെന്ന നിർദേശങ്ങൾ പല രാജ്യങ്ങളും ആവശ്യപ്പെട്ടെങ്കിലും അന്തിമപ്രഖ്യാപനത്തിൽ വിഷയം ഉൾക്കൊള്ളിച്ചില്ല. ആ​ഗോള താപനത്തിന്റെ തോത് രണ്ടുഡി​ഗ്രി സെൽഷ്യസിൽ താഴെ നിർത്തണമെന്ന പാരീസ് ഉടമ്പടി ലക്ഷ്യം കോപ് 27 ഒരിക്കൽക്കൂടി ഓര്‍മിപ്പിക്കുക മാത്രമാണുണ്ടായത്. അതേ സമയം നഷ്ടപരിഹാരനിധി രൂപവത്കരിക്കാനുള്ള തീരുമാനത്തെ ഇന്ത്യയടക്കമുള്ള ഒട്ടേറെ രാജ്യങ്ങൾ സ്വാ​ഗതം ചെയ്തു.

ലോകം ഏറെ നാളായി കാത്തിരുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ഹരിതഗൃഹവാതക ബഹിർഗമനം കുറയ്ക്കാൻ ശക്തമായ നിലപാടെടുക്കുന്നതിൽ ഉച്ചകോടി പരാജയപ്പെട്ടെന്ന വിമർശനം ശക്തമാണ്.

‘ചരിത്രപരമായ തമാശ’യെന്നാണ് യൂറോപ്യൻ യൂണിയൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മർമാൻസ് പ്രതികരിച്ചത്. കാർബൺ ബഹിർഗമനത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങളെ അത് കുറയ്ക്കാൻ പ്രേരിപ്പിക്കുന്ന ഒരു ശ്രമവും ഉച്ചകോടിയിലുണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ കൃത്യമായ കർമപദ്ധതികൾ ഉണ്ടാകാത്തതിൽ ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങൾ അതൃപ്തിയറിയിച്ചു.

ചരിത്രത്തിലെ ഏറ്റവും നിഷ്‌ഫലമായ കാലാവസ്ഥാ ഉച്ചകോടിയെന്ന ചീത്തപ്പേര് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിനൊടുവിലാണ് നഷ്ടപരിഹാരനിധിക്ക് ധാരണയായത്. നവംബർ ആറിനാരംഭിച്ച ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കേണ്ടതായിരുന്നു. പ്രധാനപ്പെട്ട ഒരു വിഷയത്തിലും അഭിപ്രായ സമന്വയമുണ്ടാകാത്തതിനെത്തുടർന്ന് ശനിയാഴ്ചത്തേക്ക് നീട്ടി. നഷ്ടപരിഹാരനിധി ഉൾപ്പെടുത്തി അധ്യക്ഷരാജ്യമായ ഈജിപ്ത് കരടുപ്രഖ്യാപനം പ്രസിദ്ധീകരിച്ചു. ഏറ്റവും ദുർബല രാജ്യങ്ങളെ മാത്രമേ സഹായിക്കാനാകൂവെന്ന യൂറോപ്യൻ യൂണിയന്റെ നിർദേശംകൂടി ഉൾപ്പെടുത്തി കരട് പുതുക്കിയശേഷമാണ് അംഗീകാരം ലഭിച്ചത്.

Content Highlights: cop 27 climate conference ends in egypt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented