കൂവം, അഡയാർ നദികളിൽ വിഷമലിനീകരണമെന്ന്‌ കണ്ടെത്തൽ


മലിനമായ കൂവം നദി | ഫോട്ടോ:രമേഷ് വി

ചെന്നൈ: ചെന്നൈയിലൂടെ ഒഴുകുന്ന കൂവം, അഡയാർ നദികളിലെ വെള്ളത്തിൽ വിഷമലിനീകരണമുണ്ടെന്ന്‌ കണ്ടെത്തൽ. തമിഴ്‌നാട് മലിനീകരണ നിയന്ത്രണബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് ഉയർന്ന അളവിൽ വിഷമലിനീകരണവും ദോഷകരമായ ലോഹാംശങ്ങളും കണ്ടെത്തിയത്.

മാർച്ച് മുതൽ സെപ്‌റ്റംബർ വരെ രണ്ടുനദികളുടെയും 12 ഇടങ്ങളിൽ നിന്നായി സാംപിൾ ശേഖരിച്ച് പരിശോധിച്ചു. ഇതിൽ വിഷമയമായ ഉയർന്ന അളവിലുള്ള ആമോ നൈട്രജനും ജീവികൾക്കും മനുഷ്യർക്കും ഒരുപോലെ ദോഷമുണ്ടാക്കുന്ന ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡും (ബി.ഒ.ഡി.) കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

മലിനീകരണത്തിനുള്ള പ്രധാനകാരണം നദീതീരത്തുള്ള വ്യവസായസ്ഥാപനങ്ങളിൽനിന്ന്‌ പുറന്തള്ളുന്ന അപകടകരമായ വസ്തുക്കളാണ്. നദികളിൽ മലിനജലസംസ്കരണപ്ലാന്റുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിനുള്ള പ്രധാനപ്പെട്ട കാരണമെന്ന് പരിസ്ഥിതിസംരക്ഷണ ഗവേഷണകേന്ദ്രം പ്രോജക്ട് മാനേജർ സജിത്ത് മുകുന്ദൻ പറഞ്ഞു.

ഭൂഗർഭ മലിനജലകണക്‌ഷനുകൾ ശരിയായി നടപ്പാക്കുകയും മലിനജല സംസ്കരണപ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്താൽ നദികളിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിനുമുമ്പുതന്നെ മാലിന്യനീക്കം സാധ്യമാകുമെന്നാണ് ജലവിദഗ്ധരുടെ അഭിപ്രായം. വിഷലിപ്തമായ വെള്ളം പല അപകടങ്ങളും ഉണ്ടാക്കുന്നുണ്ടെന്നും മത്സ്യങ്ങൾ വൻതോതിൽ ചത്തുപൊങ്ങാൻ ഇടയാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ നദികളുടെ അവസ്ഥയും പരിതാപകരമാണ്. വ്യവസായശാലകളിൽനിന്നുള്ള മാലിന്യം നേരിട്ട് തള്ളുന്നതാണ് കോയമ്പത്തൂർ മേഖലകളിലെ നദികളിൽ അപകടം വിതയ്ക്കുന്നതെന്ന് ചെന്നൈയിലെ സെന്റർ ഫോർ പോളിസി ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ സി. രാജീവ് പറഞ്ഞു. നോയൽ നദിയും ഭവാനി നദിയും മലിനമായത് കോയമ്പത്തൂർ ജില്ലയിലെ വ്യാവസായിക യൂണിറ്റുകളിൽ മലിനജലശുദ്ധീകരണ പ്ലാന്റുകൾ ഒരുക്കാത്തതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ഒറത്തുപാളയം അണക്കെട്ട് കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിലെ ഡൈയിങ് യൂണിറ്റുകളിലെ മാലിന്യം തള്ളുന്നതുമൂലം മലിനമായി. ഫോസ്ഫേറ്റ്, അലുമിനിയം, സൾഫേറ്റ്, അമോണിയം മാലിന്യം പുറന്തള്ളുന്നതിനാൽ ഭവാനിനദിയും അപകടാവസ്ഥയിലാണ്.

ഭവാനിയിലെ ജലസാംപിളിൽ അടുത്തിടെ നടത്തിയ പഠനത്തിൽ കാൻസറിനും ബലഹീനതയ്ക്കും കാരണമാകുന്ന ഡയോക്സിൻ അടങ്ങിയതായി പരിസ്ഥിതി ഗവേഷണകേന്ദ്രം കണ്ടെത്തിയിരുന്നു. ഭവാനിയിൽനിന്ന്‌ മാലിന്യം പുറന്തള്ളുന്നതിനാൽ കാവേരിനദിയും മലിനമായിരിക്കുകയാണ്.

Content Highlights: cooum, adayar river gets polluted by poisonous elements


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented