വെള്ളപ്പൊക്ക സാധ്യതകള്‍ വിലയിരുത്താന്‍ കാലാവസ്ഥാ മാതൃകകള്‍ പര്യാപ്തമായേക്കില്ല


ചൂട് കൂടുകയാണെങ്കില്‍ ഒരു മേഘത്തിന് പ്രദാനം ചെയ്യാന്‍ കഴിയുന്ന മഴയുടെ തോത് നിര്‍ണയിച്ചാല്‍ മാത്രമേ ഭാവിയിലെ വെള്ളപ്പൊക്ക സംഭവങ്ങളുടെ തോത് വിലയിരുത്താന്‍ സാധിക്കൂ.

പ്രതീകാത്മക ചിത്രം | Photo-Gettyimage

ഭാവിയിലെ വെള്ളപ്പൊക്ക സാധ്യതകള്‍ വിലയിരുത്താന്‍ നിലവിലെ കാലാവസ്ഥാ മാതൃകകള്‍ക്ക് സാധിച്ചേക്കില്ലെന്ന് പഠനങ്ങള്‍. ഏയ്ല്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളാണ് കാലാവസ്ഥാ മാറ്റങ്ങള്‍ വിലയിരുത്താന്‍ മാതൃകകള്‍ പര്യാപ്തമാകുമോയെന്ന് പരിശോധിച്ചത്. ഒരു മേഘം അതിന്റെ ആയുര്‍ദൈര്‍ഘ്യത്തില്‍ സൃഷ്ടിക്കുന്ന മഴയുടെ അളവ് ചൂടേറിയ കാലാവസ്ഥകളില്‍ വ്യത്യസ്തപ്പെടുമോ എന്ന് ചോദ്യം അര നൂറ്റാണ്ടിന് മുന്നെ ഉന്നയിക്കപ്പെട്ടിരുന്നു. ഇതിന് ഇപ്പോഴും ഉത്തരം കണ്ടെത്തിയിട്ടില്ല. അതിനാല്‍ നിലവിലുള്ള മാതൃകകള്‍ കൊണ്ടു നിര്‍ണിയക്കപ്പെട്ടതിനെക്കാള്‍ വെള്ളപ്പൊക്ക സംഭവങ്ങള്‍ ഭാവിയിലുണ്ടായേക്കാം.

പഠനത്തിനായി പ്രസിപ്പിറ്റേഷന്‍ എഫ്യഷന്‍സി (PE) എന്ന മൂല്യം നിര്‍ണിയക്കപ്പെട്ടു ഒരു മേഘത്തില്‍ നിന്നും പെയ്യുന്ന മഴ വീണ്ടും ബാഷ്പീകരിക്കടുമ്പോഴുണ്ടാകുന്ന മഴയുടെ തോതാണിത്. PE അഥവാ പ്രസിപ്പിറ്റേഷന്‍ എഫ്യഷന്‍സി പൂജ്യം (PE 0) ആണെങ്കില്‍ മഴ ഭൂമിയിലേക്ക് എത്തില്ല. എന്നാല്‍ ഇത് ഒന്ന് (PE 1) ആണെങ്കില്‍ വീണ്ടും ബാഷ്പീകരിക്കപ്പെട്ട മഴ പൂര്‍ണമായും ഭൂമിയിലെത്തിയെന്നും അനുമാനിക്കാം.

അതേ സമയം മഴയുണ്ടാക്കാനുള്ള മേഘങ്ങളുടെ ശേഷിയുടെ നഷ്ടപ്പെടല്‍ (higher PE) പോലെയുള്ളവ നിര്‍ണയിക്കാനുള്ള കാലാവസ്ഥാ മാതൃകകളോ സംവിധാനങ്ങളോ നിലവിലില്ലെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ പരമ്പരാഗത കാലാവസ്ഥാ മാതൃകകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ പ്രസിപ്പിറ്റേഷന്‍ എഫ്യഷന്‍സി അളവ് 21-ാം നൂറ്റാണ്ടില്‍ പതിന്മടങ്ങ് വര്‍ധിച്ചതായി രേഖപ്പെടുത്തി.

Content Highlights: climate models may not be sufficient for predicting floods in future

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented