കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം: ചൈനീസ് കല്‍ക്കരി കമ്പനികള്‍ മുന്‍പന്തിയില്‍


പ്രതീകാത്മക ചിത്രം | Photo-AFP

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് ഉടമസ്ഥതയിലുള്ള കല്‍ക്കരി പ്ലാന്റുകള്‍ വന്‍തോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ പുറന്തള്ളുന്നതായി പഠനങ്ങള്‍. പ്രതിവര്‍ഷം 245 ടണ്‍ എന്ന തോതിലാണ് കാര്‍ബണ്‍ ബഹിര്‍ഗമനം നടക്കുന്നതെന്നു പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് സ്‌പെയിന്‍ ,തായ്‌ലന്‍ഡ് പോലെയുള്ള രാജ്യങ്ങള്‍ പ്രതിവര്‍ഷം പുറന്തള്ളുന്ന കാര്‍ബണിന് തുല്യമാണിത്. ബോസ്റ്റണ്‍ സര്‍വകലാശാലയുടെ ഗ്ലോബല്‍ ഡെവലപ്‌മെന്റ് പോളിസി സെന്റര്‍ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. 92 രാജ്യങ്ങളിലായി 648 കല്‍ക്കരി പ്ലാന്റുകള്‍ ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌

കല്‍ക്കരി പ്ലാന്റുകളുടെ പ്രവര്‍ത്തനം കുറച്ചാല്‍ തന്നെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ഇത്തരം കല്‍ക്കരി പ്ലാന്റുകളുടെ ഏറിയ പങ്കും ഏഷ്യയിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഭൂഖണ്ഡത്തിലെ വൈദ്യുതി ഉത്പാദനത്തിന്റെ 50 ശതമാനവും കല്‍ക്കരി കേന്ദ്രീകൃതമാണ്. പലതും ഫോസില്‍ ഇന്ധനങ്ങളെ കൂടി ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

പൈപ്പ്‌ലൈന്‍ പദ്ധതികള്‍ കൂടി നടപ്പായാല്‍ 100 മില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ കൂടി പുറന്തള്ളലിന് വിധേയമാകുമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് പുറം രാജ്യങ്ങളിലെ കല്‍ക്കരി പ്ലാന്റുകള്‍ക്കുള്ള സാമ്പത്തിക സഹായം കാലാവസ്ഥാ മാറ്റത്തിന് മുന്‍തൂക്കം നല്‍കി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ പല പദ്ധതികളും ഒഴിവായി പോവുകയും ചെയ്തിരുന്നു. ഹരിത ഗൃഹ വാതക ബഹിര്‍ഗമനത്തിലും ചൈന മുന്‍പന്തിയിലാണ്.

Content Highlights: Chinese powered coal powered center to be number one in carbon emission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented