പ്രളയം, കാട്ടുതീ പോലെയുള്ള സംഭവങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളാണ്. പ്രളയത്താൽ ബാധിക്കപ്പെട്ട മധ്യപ്രദേശ്, 2020-ലെ ദൃശ്യങ്ങൾ | Photo: ANI
കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതം ബാധിക്കാനിടയുള്ള 50 സംസ്ഥാനങ്ങളുടെ 80 ശതമാനവും സ്ഥിതി ചെയ്യുന്നത് ചൈന, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണെന്ന് കണ്ടെത്തല്‍. 2050-ഓടെ ഈ മേഖലകള്‍ കാലാവസ്ഥാ പ്രതിസന്ധി നേരിടുകയെന്നും എക്‌സ്ഡിഐ-ക്രോസ് ഡിപ്പെന്‍ഡെന്‍സി ഇനീഷ്യേറ്റീവ് (XDI Cross Dependency Initiative) പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായി ബാധിക്കുന്ന 20 മേഖലകളില്‍16 എണ്ണവും സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്. ആഗോള തലത്തില്‍ തന്നെ അതിപ്രധാനമായ ഉത്പാദന കേന്ദ്രങ്ങളുള്ള മേഖലകള്‍ കൂടിയാണിത്. ലോകമെമ്പാടും 2,600 മേഖലകളെയാണ് എക്‌സ്ഡിഐ പഠന വിധേയമാക്കിയത്. കാലാവസ്ഥാ മാതൃകകളും പരിസ്ഥിതി സംബന്ധിയായ വിവരങ്ങളും ക്രോഡീകരിച്ച് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ സംഘടന വിലയിരുത്തുകയായിരുന്നു.
ചൈനയിലെ ജിയാങ്‌സു, ഷാന്‍ഡോങ് പ്രവിശ്യകളാണ് വെല്ലുവിളി നേരിടുന്ന പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. കാലാവസ്ഥാ പ്രതിസന്ധി നേരിടുന്ന 100 സംസ്ഥാനങ്ങളില്‍ 18 എണ്ണവും അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പട്ടികയിലെ പകുതിയോളം സംസ്ഥാനങ്ങളും സ്ഥിതി ചെയ്യുന്നത് ചൈന, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്.
വെല്ലുവിളി നേരിടുന്ന മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി സംരക്ഷിക്കുക മാത്രമാണ് പോംവഴിയായി നിര്‍ദേശിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനിലയില്‍ 3 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ് രേഖപ്പെടുത്തുമെന്ന് ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചും ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlights: china us india top list of countries most vulnerable to climate change
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..