Photo: AFP
ചിലിയിലെ അറ്റക്കാമ മരുഭൂമിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ കുന്നുകൂടുന്നു. ഉപേക്ഷിച്ചത് എന്ന് പറയുമ്പോള്‍ കേടുവന്ന വസ്ത്രങ്ങളാണെന്ന് ധരിക്കരുത്. കേടുവരാത്ത ഉപയോഗിച്ച വസ്ത്രങ്ങളും വിറ്റഴിക്കപ്പെടാതെ പോയവയുമാണ് ഇതിലുള്ളത്.
ഉപയോഗിച്ച വസ്ത്രങ്ങളുടേയും വില്‍ക്കപ്പെടാതെ പോയ വസ്ത്രങ്ങളും വന്നുനിറയുന്ന ഇടമാണ് ചിലി. ഈ വസ്ത്രങ്ങള്‍ക്ക് ഇവിടെ ഉപഭോക്താക്കളുണ്ട്. ചൈനയിലും ബംഗ്ലാദേശിലുമെല്ലാം നിര്‍മിക്കപ്പെട്ട് യൂറോപ്പിലും യുഎസിലുമെല്ലാം കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ അവ ചിലിയിലെത്തുന്നു. ലാറ്റിനമേരിക്കന്‍ നാടുകളില്‍ അവ വീണ്ടും വിറ്റഴിക്കപ്പെടുന്നു.
ഒരോ വര്‍ഷവും 59,000 ടണ്‍ തുണിത്തരങ്ങളാണ് ചിലിയിലെ ആള്ടോ ഹോസ്പിസിയോയിലുള്ള ഇക്വിക്വി തുറമുഖത്തെത്തുന്നത്. തലസ്ഥാന നഗരമായ സാന്റിയാഗോയിലെ വസ്ത്രവ്യാപാരികള്‍ ഇതില്‍ കുറച്ച് വാങ്ങും. കൂടുതലും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോവും.
എന്നാല്‍ ആരും വാങ്ങാതെ പോവുന്ന ബാക്കിവരുന്ന 39,000 ടണ്‍ വസ്ത്രങ്ങള്‍ വിറ്റഴിക്കപ്പെടാതെ മരൂഭൂമിയില്‍ തള്ളേണ്ടിവരുന്നു.
ഈ വസ്ത്രങ്ങളൊന്നും മണ്ണില്‍ ലയിക്കാത്തതതും രാസവസ്തുക്കളടങ്ങുന്നവയാണെന്നതുമാണ് പ്രധാന പ്രശ്നമെന്ന് ഇകോ ഫൈബ്ര സ്ഥാപകനായ ഫ്രാങ്ക്ലിന് സെപെഡ പറഞ്ഞു. ഒഴിവാക്കിയ ഈ വസ്ത്രങ്ങള്‍ പുനരുപയോഗിച്ച് വീടുകള്‍ക്ക് വേണ്ടിയുള്ള ഇന്സുലേഷന് പാനലുകള്‍ നിര്‍മിക്കുന്ന സ്ഥാപനമാണ് ഇകോ ഫൈബ്ര.

2000 നും 2014 നും ഇടയ്ക്കാണ് ആഗോള വസ്ത്ര ഉത്പാദനം ഇരട്ടിയായത് എന്നാണ് 2019 ലെ ഒരു യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. ആഗോളതലത്തില്‍ 20 ശതമാനം മലിനജലം ഉത്പാദിപ്പിക്കുന്നതും വസ്ത്ര നിര്‍മാണ മേഖലയാണെന്നാണ് കണക്കുകള്‍. ഇതു കൂടാതെയാണ് അനാവശ്യമായി ഉത്പാദിപ്പിച്ച് കൂട്ടുന്ന വസ്ത്രങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞുണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും.
Content Highlights: Chile’s desert dumping ground for discarded cloths, Environmental issues, pollution
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..