കേരള തീരത്ത് മഴമേഘങ്ങള്‍ക്ക് ഘടനാമാറ്റം, കാലവര്‍ഷം കനക്കുമെന്ന് പഠനം


മേഘവിസ്ഫോടനങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ മേഘങ്ങള്‍ക്ക് പശ്ചിമതീരത്ത് ഘടനാമാറ്റം സംഭവിക്കുകയാണ്, മാറ്റം ഏറ്റവുമധികം പ്രകടമാകുന്നത് കേരളത്തോട് ചേര്‍ന്നുള്ള തീരമേഖലയിലും

കൂമ്പാരമേഘങ്ങൾ പ്രതീകാത്മക ചിത്രം

  • മേഘവിസ്‌പോടനങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ മേഘങ്ങള്‍ക്ക് പശ്ചിമതീരത്ത് ഘടനാമാറ്റം സംഭവിക്കുന്നു
  • മാറ്റം ഏറ്റവുമധികം പ്രകടമാകുന്നത് കേരളത്തോട് ചേര്‍ന്നുള്ള തീരമേഖലയിൽ

കൊച്ചി: കേരളതീരം ഉള്‍പ്പടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മണ്‍സൂണ്‍ കാലയളവില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി പഠനം. മഴമേഘങ്ങളുടെ ഘടനാമാറ്റമാണിതിന് കാരണം. അതിനാല്‍, കാലവര്‍ഷം കൂടുതല്‍ കനക്കാനാണ് സാധ്യതയെന്ന്, 'നേച്ചര്‍' മാഗസിന്റെ പോര്‍ട്ട്ഫോളിയോ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

മണ്‍സൂണ്‍ സീസിണില്‍ രണ്ട് കാലയളവിലായി (1980-1999, 2000-2019) നടത്തിയ പഠനത്തിലാണ് മാറുന്ന മണ്‍സൂണ്‍ മഴയെക്കുറിച്ച് വ്യക്തമായത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ മേഘങ്ങളുടെ ഘടനയിലും സ്വഭാവത്തിലും വലിയ വ്യത്യാസം സംഭവിച്ചതായി ഗവേഷകര്‍ കണ്ടു.

'മേഘങ്ങള്‍ കുത്തനെ ഉയരത്തില്‍ വ്യാപിച്ച് ശക്തിപ്പെടുന്നു, സാധാരണഗതിയില്‍ ഉയര്‍ന്ന മേഘപാളികളില്‍ കാണപ്പെടുന്ന ഐസ് ക്രിസ്റ്റലുകള്‍ രൂപപ്പെടുപ്പെടുന്നു. ഐസിന്റെ സാന്നിധ്യത്തില്‍ മഴ രൂപീകരണ പ്രക്രിയ ത്വരപ്പെടുക മാത്രമല്ല, മഴ വെള്ളത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു. പഠനത്തില്‍ വ്യക്തമായത് ഇതാണ്', കുസാറ്റില്‍ 'അഡ്വാന്‍സഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച്ചി'ന്റെ ഡയറക്ടര്‍ ഡോ.അഭിലാഷ് എസ് അറിയിക്കുന്നു. പഠനം നടന്നത് ഡോ.അഭിലാഷിന്റെ മേല്‍നോട്ടത്തിലാണ്.

മഴപ്പെയ്ത്തിന്റെ തോതും മേഘങ്ങളുടെ കുത്തനെയുള്ള വളര്‍ച്ചയും തമ്മില്‍ വളരെയേറെ ബന്ധമുള്ളതായി, 1980 മുതല്‍ 2019 വരെയുള്ള കാലയളവിലെ വിവരങ്ങള്‍ വ്യക്തമാക്കി. ഉയരത്തില്‍ വളര്‍ന്ന് ശക്തിപ്പെടുന്ന ഇത്തരം മേഘങ്ങളെ 'കൂമ്പാരമേഘങ്ങള്‍' എന്നും, 'ഉയര്‍ന്ന സംവഹനശേഷിയുള്ള മേഘങ്ങള്‍' എന്നും പറയാറുണ്ട്. മേഘങ്ങളില്‍ ക്രമാനുഗതമായ വന്ന ഈ മാറ്റം ഏറ്റവുമധികം പ്രകടമാകുന്നത് കേരളത്തോട് ചേര്‍ന്നുള്ള തീരമേഖലയിലാണെന്ന് പഠനത്തില്‍ കണ്ടു.

കൂമ്പാരമേഘങ്ങളുടെ ആവിര്‍ഭാവവും, തുടര്‍ന്നുണ്ടായ ചെറിയ തോതിലുള്ള മേഘവിസ്ഫോടനവുമാണ് 2019 ഓഗസ്റ്റ് മാസത്തില്‍ കേരളം നേരിട്ട പ്രളയത്തിന് കാരണമെന്ന് മുന്‍പഠനങ്ങളില്‍ കണ്ടിരുന്നു. ഇത്തരത്തില്‍ മേഘവിസ്‌പോടനങ്ങള്‍ക്ക് അനുകൂലമായ രീതില്‍ മേഘങ്ങള്‍ക്ക് പശ്ചിമതീരത്ത് ഘടനാമാറ്റം സംഭവിക്കുകയാണ്! മഴപ്പെയ്ത്തിന്റെ തീവ്രത കൂടുന്നതും അന്തരീക്ഷ അസ്ഥിരത വര്‍ധിക്കുന്നതും ഇത്തരം മാറ്റത്തെ സാധൂകരിക്കുന്ന സൂചകങ്ങളയി പുതിയ പഠനം വിലയിരുത്തുന്നു.

ഇത്തരത്തില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതിന് ഒന്നാമത്തെ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്, അറബിക്കടലില്‍ തീരമേഖലയിലെ ഉപരിതല താപനിലയിലെ ആശങ്കാജനകമായ വര്‍ധനയാണ്. മാത്രമല്ല, തീരത്തോട് ചേര്‍ന്നുള്ള 'ദക്ഷിണേഷ്യന്‍ സമ്മര്‍ മണ്‍സൂണ്‍ സര്‍ക്കുലേഷ'ന്റെയും, അതിനോട് അനുബന്ധമായ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗതയില്‍ സംഭവിച്ച വര്‍ധനവും മഴയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഈ പ്രവണതകള്‍ തുടരുകയാണെങ്കില്‍, കൂമ്പാരമേഘങ്ങള്‍ കൂടുതല്‍ ഉയരത്തില്‍ വ്യാപിച്ച് ശക്തിപ്പെടാം, മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങള്‍ക്ക് സാധ്യത വര്‍ധിക്കാം. കേരളം പോലൊരു പ്രദേശത്ത്, ഇത്തരം മാറ്റങ്ങള്‍ ഒരുപക്ഷേ, പ്രവചിക്കാന്‍ കഴിയാത്ത അനന്തരഫലങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കിയേക്കാമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ഡോ.അഭിലാഷിന്റെ മേല്‍നോട്ടത്തില്‍, കുസാറ്റിലെ ഗവേഷകവിദ്യാര്‍ഥി ശ്രീനാഥ് എ.വി.യാണ് പഠനം നടത്തിയത്. വിജയകുമാര്‍ പി, മയാമി യൂണിവേഴ്സിറ്റിയിലെ ബി.ഇ.മാപ്സും പഠനത്തില്‍ പങ്കുചേര്‍ന്നു.

Content Highlights: Changes in the pattern of rain clouds near Kerala sea shore, environment, Mathrubhumi latest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented