പ്രതീകാത്മക ചിത്രം | Photo-ANI
ചണ്ഡീഗഡ്: പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാനൊരുങ്ങി ചണ്ഡീഗഡ്. പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ചുമര്‍ചിത്രങ്ങളാകും മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുക. മണി മജ്‌റ അണ്ടര്‍ബ്രിഡ്ജില്‍, പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ചുമര്‍ചിത്രം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മേയര്‍ സരബ്ജിത് കൗര്‍ ധില്ലന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
അവഗണിക്കപ്പെട്ട ചുമരുകളെ ഉയര്‍ത്തി കൊണ്ടുവരുന്നതും ഫലപ്രദമായ രീതിയില്‍ ശക്തമായ ഒരു സന്ദേശം നല്‍കുന്നതുമാണ് പദ്ധതിയെന്ന് മേയര്‍ സരബ്ജിത് പ്രതികരിച്ചു. രാജ്യത്തുടനീളമുള്ള കലാകാരന്‍മാര്‍ക്ക് തൊഴിലവസരവും ഇതിലൂടെ സൃഷ്ടിക്കപ്പെടും.
മലിനീകരണം, ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, മാലിന്യ സംസ്‌കരണം, സുസ്ഥിര വികസനം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ ചുമര്‍ച്ചിത്രം അവബോധമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമാണ് പദ്ധതി.
Content Highlights: chandigarh to make wall paintings which features environmental issues
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..