കാസിരംഗ ദേശീയ ഉദ്യാനത്തിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം | Photo-PTI
ന്യൂഡൽഹി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ എണ്ണംസംബന്ധിച്ച വിഷയത്തിൽ വസ്തുതാറിപ്പോർട്ടുതേടി കേന്ദ്ര പരിസ്ഥിതിമന്ത്രാലയം. 2022 മാർച്ചിൽ ദേശീയോദ്യാനത്തിലും കടുവാസങ്കേതത്തിലും നടത്തിയ കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പിൽ അപാകമുണ്ടെന്നാരോപിച്ച് പരിസ്ഥിതിപ്രവർത്തകനായ രോഹിത് ചൗധരി മന്ത്രാലയത്തെ സമീപിച്ചതിനുപിന്നാലെയാണ് നടപടി.
തനിക്ക് വിവരാവകാശംവഴി ലഭിച്ച രേഖകളിൽ, കാണ്ടാമൃഗങ്ങളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയതാണെന്നാണ് രോഹിതിന്റെ വാദം. ആകെ 889.51 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ദേശീയോദ്യാനത്തിലെ 84 മേഖലകളിലാണ് കണക്കെടുപ്പ് നടത്താറുള്ളത്. 2018-ലെ കണക്കെടുപ്പുപ്രകാരം, കാണ്ടാമൃഗങ്ങളുടെ എണ്ണം 2413 ആണ്. എന്നാൽ, 2022-ലെ കണക്കെടുപ്പിൽ 2613 കാണ്ടാമൃഗങ്ങളുണ്ടെന്നാണ് കണക്ക്. ആ കണക്കെടുപ്പ് ക്രമരഹിതമാണെന്നും കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടെന്നുകാണിക്കാനായി 2022-ൽ സാംപിൾ സർവേ മാത്രമാണ് നടത്തിയതെന്നും പരാതിക്കാരൻ ആരോപിച്ചു.
എന്നാൽ, അസം സംസ്ഥാന വനംവകുപ്പും കാസിരംഗ അധികൃതരും ആരോപണങ്ങൾ നിഷേധിച്ചു. ദേശീയോദ്യാനത്തിലെ കാണ്ടാമൃഗത്തിന്റെ ശരാശരി വാർഷികവളർച്ച 2.7 ശതമാനമാണ്. ആരോപണങ്ങൾ വസ്തുതാപരമല്ലെന്നും കാസിരംഗയുടെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും സംസ്ഥാന വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി.
Content Highlights: central environment ministry to check on one horned rhinos in kasiranga
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..