മലിനീകരണം തടയാൻ കന്നുകാലികൾക്ക് 'പോട്ടി' ട്രെയിനിങ്, പരീക്ഷണം വിജയമെന്ന് ഗവേഷകർ


കാലി വിസർജ്ജ്യത്തിലെ അമോണിയ നേരിട്ട് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകില്ലെങ്കിലും ഇവ മണ്ണിലേക്ക് കടക്കുമ്പോള്‍ സൂക്ഷ്മാണുക്കള്‍ അതിനെ നൈട്രസ് ഓക്‌സൈഡാക്കി മാറ്റുകയാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനും മീഥെയ്‌നും കഴിഞ്ഞാല്‍ മൂന്നാമത്തെ ഏറ്റവും പ്രധാനപ്പെട്ട ഹരിതഗൃഹ വാതകമാണിത്.

ആലയിലെത്തി മൂത്രമൊഴിക്കാൻ പരിശീലനം ലഭിച്ച പശു. ഗവേഷണത്തിന്റെ ഭാഗമായുള്ള കാമറയിൽ പതിഞ്ഞത് |AFP

കാലികളുടെ വിസർജ്ജ്യത്തിൽ നിന്നുള്ള ഹരിതഗൃഹ വാതകവും അതുമൂലമുള്ള മലിനീകരണം തടയാനും കന്നുകാലികളെ പ്രത്യേക സ്ഥലത്ത് മൂത്രമൊഴിപ്പിക്കാന്‍ പഠിപ്പിക്കാമെന്ന്പഠനം. 16 ൽ 11 കന്നുകുട്ടികളുടെ തോന്നുംപടി മൂത്രമൊഴിക്കാനുമുള്ള ത്വര നിയന്ത്രിക്കുന്നതിലാണ് ഗവേഷകർ വിജയിച്ചത്. ഇത്തരത്തിൽ കാലികളെ വിജയകരമായി പരിശീലിപ്പിച്ചതായി ജര്‍മ്മനിയിലെ ലീബ്‌നിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാം അനിമല്‍ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു ഇവരുടെ പഠനത്തിന്റെ വിജയപൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനം നടത്തിയത്.

"കുട്ടികളുടേതിന് സമാനമായ പ്രകടനമാണ് കന്നുകാലികള്‍ കാഴ്ചവെച്ചത്. പിഞ്ചുകുട്ടികളേക്കാൾ ഉയര്‍ന്ന തരത്തില്‍ സ്വയം നിയന്ത്രിച്ചു കൊണ്ട് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവയ്ക്കായെന്നാണ്‌ പഠനം", അനിമല്‍ സൈക്കോളജിസ്റ്റ് ജാന്‍ ലാംഗ്‌ബെയിനും അദ്ദേഹത്തിന്റെ സഹകാരികളും ചേര്‍ന്നാണ് പഠന ഫലങ്ങള്‍ വിവരിച്ച് കറന്റ് ബയോളജിയില്‍ പ്രസിദ്ധീകരിച്ചത്.

തൈര്, പാല്‍, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച പഞ്ചഗവ്യ ഉത്പ്പന്നം ഉള്‍പ്പെടെയുള്ള എണ്ണമറ്റ ഉപയോഗങ്ങള്‍ക്ക് ഇന്ത്യയില്‍ കന്നുകാലികളുടെ വിസര്‍ജ്യം ഉപയോഗിക്കുന്നുണ്ട്. കാലികളുടെ വിസര്‍ജ്ജ്യം.

മണ്ണും വെള്ളവും മലിനമാക്കുകയും അമോണിയയിലൂടെ ഭൂമി ചൂടാക്കാനുള്ള ഹരിതഗൃഹ വാതകങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

കാലി വിസർജ്ജ്യത്തിലെ അമോണിയ നേരിട്ട് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകില്ലെങ്കിലും ഇവ മണ്ണിലേക്ക് കടക്കുമ്പോള്‍ സൂക്ഷ്മാണുക്കള്‍ അതിനെ നൈട്രസ് ഓക്‌സൈഡാക്കി മാറ്റുകയാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥെയ്‌നും കഴിഞ്ഞാല്‍ മൂന്നാമത്തെ ഏറ്റവും പ്രധാനപ്പെട്ട ഹരിതഗൃഹ വാതകമാണിത്. കൃഷിയില്‍ നിന്നുള്ള അമോണിയം ഉദ്ഭവത്തിന്റെ പകുതിയിലധികവും കന്നുകാലികളുടെ വിസര്‍ജ്ജ്യത്തിലൂടെയാണ് രൂപപ്പെടുന്നത്.

രണ്ട് ഘട്ടങ്ങളിലായാണ് ഗവേഷകര്‍ പശുക്കുട്ടികളെ മൂത്രമൊഴിക്കാനും ചാണകമിടാനും പരിശീലിപ്പിച്ചത്.

ആദ്യം പശുക്കുട്ടികളെ ഒരു നിര്‍ദ്ദിഷ്ട ആലയിലാക്കിയ ശേഷം ഓരോ തവണയും കിടാവുകള്‍ മൂത്രമൊഴിക്കുമ്പോള്‍ അവര്‍ക്ക് ഭക്ഷണം സമ്മാനമായി നല്‍കി. മൂത്രമൊഴിക്കുന്നതിനുള്ള ശരിയായ സ്ഥലമായി ആലയെ മാറ്റാനാണ് ഈ രീതി പരീക്ഷിച്ചത്.

അടുത്ത ഘട്ടത്തില്‍, ഗവേഷകര്‍ പശുക്കുട്ടികളെ ഒരു ഇടനാഴിയിലൂടെ ആലയിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചു. ഓരോ തവണയും മൂത്രമൊഴിക്കുമ്പോള്‍ അവയ്ക്ക് കാലിത്തീറ്റ പാരിതോഷികമായി നല്‍കി. അതേസമയം ആലയില്‍ മൂത്രമൊഴിക്കുന്നതിനു പകരം ഇടനാഴിയില്‍ മൂത്രമൊഴിച്ചാല്‍ സുഖകരമല്ലാത്ത അനുഭവവും അവയ്ക്ക സമ്മാനിച്ചു. ആലയ്ക്ക് പകരം ഇടനാഴിയില്‍ മൂത്രമൊഴിക്കുന്ന കന്നുകുട്ടികളെ മൂന്ന് സെക്കന്‍ഡ് നേരത്തേക്ക് വെള്ളം സ്പ്രേ ചെയ്തുകൊണ്ടുള്ള ശിക്ഷയ്ക്ക് വിധേയരാക്കി.

ഇത്തരത്തില്‍ പരിശീലിപ്പിക്കാന്‍ ശ്രമിച്ച 16 കിടാവുകളില്‍ 11 എണ്ണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മൂത്രശങ്ക നിയന്ത്രിക്കാന്‍ പഠിച്ചതായി അവര്‍ കണ്ടെത്തി.

'ഞങ്ങളുടെ കണ്ടെത്തലുകള്‍ മൗലികമാണ്‌,' മൃഗങ്ങളുടെ ക്ഷേമത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് പഠനത്തിലൂടെ ശ്രമിച്ചതെന്ന് ഗവേഷകര്‍ അവരുടെ പഠനത്തില്‍ പറഞ്ഞു.

കന്നുകാലികളുടെ മൂത്രത്തിന്റെ ഭൂരിഭാഗവും നിശ്ചിത സ്ഥലത്ത് നിക്ഷേപിക്കാന്‍ പരിശീലിപ്പിക്കുന്നത് മാലിന്യങ്ങള്‍ ശേഖരിക്കാനും സംസ്‌കരിക്കാനും കൂടുതല്‍ ഫലപ്രദമായ രീതികള്‍ വികസിപ്പിക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

content highlights: cattle can be toilet trained, says scientists

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented