പ്രതീകാത്മക ചിത്രം | Photo: Gettyimages
ന്യൂയോര്‍ക്ക്: 2022 ൽ ലോകം പുറത്തുവിട്ട കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് റെക്കോഡ് നിലയിലെന്ന് റിപ്പോർട്ട്. 1900 ലാണ് കാർബൺ ഡൈ ഓക്സൈഡിന്റെ ബഹിർഗമനം രേഖപ്പെടുത്താനാരംഭിച്ചത്. അതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന അളവാണ് കഴിഞ്ഞ കൊല്ലത്തേത്.
വാഹനങ്ങൾ, വിമാനങ്ങള്‍, ഫാക്ടറികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാൻ ഫോസില്‍ ഇന്ധനങ്ങളായ ഓയില്‍, കല്‍ക്കരി, പ്രകൃതി വാതകം എന്നിവ ഉപയോഗിക്കുമ്പോഴാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകം പുറന്തള്ളുന്നത്. ഇത് അന്തരീക്ഷത്തിലെത്തുന്നതിലൂടെ ഊഷ്മാവ് ഉയരുകയും അതുവഴി ആഗോളതാപന വര്‍ധനവുണ്ടാകുകയും ചെയ്യും.
കാർബൺ ഡൈ ഓക്സൈഡിന്റെ ബഹിര്‍ഗമനത്തില്‍ 1 % പോലും ഉയര്‍ച്ച രേഖപ്പെടുത്തുന്നത് നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഉപേക്ഷയുടെ ഫലമാണെന്നാണ് വിദ്ഗധര്‍ പറയുന്നത്. കല്‍ക്കരിയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1.6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രകൃതി വാതകത്തിന് വില ഉയര്‍ന്നത് നിരവധി വരുന്ന രാജ്യങ്ങളെ കല്‍ക്കരി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കി.
വ്യോമയാന മേഖലയില്‍ നിന്നും വന്‍തോതില്‍ കാര്‍ബണ്‍ ബഹിര്‍ഗമനമുണ്ടായി. വ്യോമഗതാഗതം വർധിച്ചതാണ് ഇതിനുപിന്നിലെ പ്രധാന കാരണം. ഓയിലില്‍ നിന്നുളള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 2.5 % വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതിന്റെ പകുതിയും വ്യോമയാന മേഖലയില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. വന്‍വര്‍ധനവാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ രേഖപ്പെടുത്തിയതെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ തോതില്‍ ബഹിര്‍ഗമനമുണ്ടാകുന്നുണ്ടെങ്കിലും കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഒരു മടങ്ങിവരവ് സാധ്യമാണെന്നാണ് ഈ രംഗത്തെ വിദ്ഗധര്‍ പറയുന്നത്. രാജ്യങ്ങള്‍ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തുക, ഊര്‍ജക്ഷമത കൂട്ടുക, കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് ഉയര്‍ന്ന തുക പിഴ ഏര്‍പ്പെടുത്തുക, വനനശീകരണം കുറയ്ക്കുക, വനവത്കരണത്തിന് ഊന്നല്‍ നല്‍കുക തുടങ്ങിയ പോംവഴികള്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് എതിരായി നിര്‍ദേശിക്കപ്പെടുന്നുണ്ട്.
Content Highlights: carbon dioxide emission reach record height last year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..