പരിസ്ഥിതി സൗഹാര്‍ദമായ ജീവിതശൈലി ഇന്ത്യയ്ക്ക്‌ സാധ്യമോ?


എൻവയോൺമെന്റ് ഡെസ്ക്

കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമി അഗ്നിക്കിരയായി കൊണ്ടിരിക്കുകയാണ്. 2019 ൽ മുംബൈയിൽ ഇത്തരമൊരു ആശയത്തിന്റെ പ്രതീകാത്മക ശിൽപ്പവുമായി തെരുവിൽ പ്രതിഷേധം നടത്തുന്ന പെൺകുട്ടി| Photo-AP

രിസ്ഥിതിക്ക് ദോഷകരമാണെന്നറിഞ്ഞിട്ടും പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യേണ്ടി വരുന്ന ജനത. മറുഭാഗത്ത് ആധുനികതയുടെ മടിത്തട്ടിലാറാടുന്ന മറ്റൊരു വിഭാഗം. രണ്ടിനുമിടയില്‍ മുറതെറ്റാതെ പ്രകൃതി നല്‍കുന്ന പ്രതിസന്ധികളും.. കാലാവസ്ഥാ വ്യതിയാനം തര്‍ക്കങ്ങളില്ലാത്ത യാഥാര്‍ഥ്യമാണെന്ന് ലോക ജനത തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. പക്ഷേ പരിസ്ഥിതി സൗഹാര്‍ദമായ ജീവിത ശൈലി അവലംബിക്കുന്നതിലൂടെ കാലാവസ്ഥാപ്രതിസന്ധിയെ നേരിടാനാവുമെന്ന ആശയമാണ് ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

തുടക്കംകഴിഞ്ഞ COP 26 കാലാവസ്ഥാ ഉച്ചകോടിയിലാണ് 'പരിസ്ഥിതി സൗഹാര്‍ദമായ ജീവിത ശൈലി' എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെയ്ക്കുന്നത്. പിന്നീട് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടെ ആശയം വീണ്ടും ശ്രദ്ധാകേന്ദ്രമായി. പരിസ്ഥിതി സൗഹാര്‍ദമായ ജീവിത ശൈലി അഥവാ ലൈഫ് സ്റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഒരു ഭൂഖണ്ഡത്തില്‍ മാത്രം ഒതുങ്ങുന്ന ആശയമല്ല, അത് ആഗോള തലത്തില്‍ തന്നെ നടപ്പാക്കാവുന്ന ഒന്നാണ്.

ആശയം മുന്നോട്ട് വെയ്ക്കുന്നത്

1) വീടുകളില്‍ ഊര്‍ജ ഉപയോഗം കുറയ്ക്കുക
2) യാത്ര ആവശ്യങ്ങള്‍ക്കായി പൊതു ഗതാഗത മാര്‍ഗങ്ങളെ ആശ്രയിക്കുക
3) ഭക്ഷണം പാഴാക്കുന്നത് നിര്‍ത്തുക: ഭക്ഷണം പാഴാക്കുന്നത് പോലും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാലാവസ്ഥയെ ബാധിക്കും.

പ്രോ പ്ലാനറ്റ് പീപ്പിള്‍

പരിസ്ഥിതി സൗഹാര്‍ദമായ ജീവിത ശൈലി അവലംബിക്കുന്നവരെ 'പ്രോ പ്ലാനറ്റ് പീപ്പിള്‍' എന്നാണ് വിളിക്കപ്പെടുക. പരിസ്ഥിതി സൗഹാര്‍ദമായ ജീവിത ശൈലി തുടര്‍ന്ന് പോരുന്നതിലൂടെ മാറ്റം സാധ്യമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് രാജ്യത്തെ ഭരണകൂടം. പരിസ്ഥിതി സൗഹാര്‍ദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരൊക്കെ പ്രോ പ്ലാനറ്റ് പീപ്പിള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്

ആശയം ഇന്ത്യയില്‍

മറ്റ് നിരവധി രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും ഇന്ത്യ ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം കൈവരിച്ചു. ഇന്ത്യയുടെ ജി.ഡി.പിയുടെ 55 ശതമാനവും സ്വകാര്യ കമ്പനികളുടെ സംഭാവനയാണ്. ഈയൊരു സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ പരിസ്ഥിതി സൗഹാര്‍ദമായ ജീവിത ശൈലി അവലംബിക്കുന്നത് ഫലപ്രദമോ എന്ന ചോദ്യമാണുയരുന്നത്. നഗരവാസികളെ മാത്രം കേന്ദ്രീകരിച്ചുള്ളതാണ് ആശയമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ഐക്യരാഷ്ട്ര സഭയ്ക്ക് എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴുമാണ് നാഷണലി ഡിറ്റര്‍മൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍ സമര്‍പ്പിക്കേണ്ടത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോതാണ് ഇതിലൂടെ വ്യക്തമാകുന്നത്. വൈദ്യുതി ഉത്പാദനത്തിന് ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കാതിരിക്കുകയാണ് കാലാവസ്ഥാ മാറ്റം തടയാനുള്ള പ്രധാന വഴി

കാര്‍ബണ്‍ ബഹിര്‍ഗമനം

രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഭൂരിഭാഗം സംഭാവന നല്‍കുന്നതും ഊര്‍ജ് ഉത്പദനമാണ്. ഈ ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന ഊര്‍ജ ഉത്പാദനമാണ് ഇന്ത്യ നടത്തുന്നതെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ഒക്ടോബര്‍ റിപ്പോര്‍ട്ടും ശരിവെയ്ക്കുന്നുണ്ട്. അതേ സമയം നിലവിലെ ഊര്‍ജ ഉപഭോഗമനുസരിച്ച് കാലാവസ്ഥാ ജീവിത ശൈലി സാധ്യമെന്നാണ് ചില വിദ്ഗധര്‍ വിശ്വസിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ലൈഫ് പ്രോഗ്രാം പ്രോത്സാഹിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിട്ട്യൂട്ട് ഇന്ത്യ സി.ഇ.ഒ പറയുന്നതിതാണ്

"പരിസ്ഥിതി സൗഹാര്‍ദമായ ജീവിത ശൈലി എന്നത് എയര്‍ കണ്ടീഷനറുകള്‍ വാങ്ങിതിരിക്കുന്നതല്ല. റൂമിലെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുന്നതോടെ ഊര്‍ജ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കും", മാധവ് പൈ പറയുന്നു.

പ്രോത്സാഹനവുമായി ഭരണകൂടം

പരിസ്ഥിതി സൗഹാര്‍ദമായ ജീവിത ശൈലിയെന്ന ആശയത്തെ അപ്പാടെ പ്രോത്സാഹിപ്പിക്കുകയാണ് രാജ്യത്തെ ഭരണകൂടം. പരിസ്ഥിതി സൗഹാര്‍ദമായ ജീവിത ശൈലിയെന്നത് പാശ്ചാത്യ രാജ്യങ്ങളടക്കം പരിഗണിക്കണമെന്നാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് പറയുന്നത്.

ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്നതല്ല പരിസ്ഥിതി സൗഹാര്‍ദമായ ജീവിത ശൈലി എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറയുന്നു." ലോകത്തിന്റെ ഉപയോഗത്തിന് ശേഷം വലിച്ചെറിയുക എന്ന ചിന്താഗതിയാണ് മാറേണ്ടത്. റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ എന്നീ മൂന്ന് ഘടകങ്ങളില്‍ ഊന്നിയാകണം പരിസ്ഥിതിസൗഹാര്‍ദമായ ജീവിതശൈലി", ഭൂപേന്ദര്‍ യാദവ് അഭിപ്രായപ്പെടുന്നു.

ഉയര്‍ന്ന ജീവിത നിലവാരം വെച്ച് പുലര്‍ത്തുന്ന നഗരവാസികളില്‍ പദ്ധതി ചിലപ്പോള്‍ ഫലം ചെയ്‌തേക്കുമെന്നാണ് ആഴത്തിലുള്ള പഠനങ്ങള്‍ നല്‍കുന്ന സൂചന.

ലക്ഷ്യം ദേശീയ സമൂഹത്തെ, പക്ഷേ...

ദേശീയ സമൂഹത്തെ ഒന്നാകെയാണ് പരിസ്ഥിതി സൗഹാര്‍ദമായ ജീവിത ശൈലി എന്ന ആശയം ലക്ഷ്യം വെയ്ക്കുന്നത്. സമ്പന്ന സമൂഹമെന്ന വിശേഷിപ്പിക്കാവുന്ന നഗരവാസികളില്‍ പദ്ധതി കാതലായ മാറ്റങ്ങള്‍ വരുത്തിയേക്കും. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുള്ള ഉത്പന്നങ്ങള്‍ അപ്രാപ്യമായ ഗ്രാമവാസികളില്‍ പദ്ധതി യാതൊരു മാറ്റവും വരുത്തിയേക്കില്ലെന്ന് വേണമെങ്കില്‍ പറയാം. വടക്കന്‍ ജാര്‍ഖണ്ഡില്‍ ഡെറാഡൂണിലെ വെല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിട്ട്യൂട്ട് നടത്തിയ പഠനങ്ങള്‍ ഈ സൂചനയാണ് നല്‍കുന്നത്. വനപ്രദേശങ്ങളെയാണ് പ്രസ്തുത മേഖലയിലുള്ളവര്‍ ജീവനോപാധിയാക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമായ മാറ്റങ്ങള്‍ വനപ്രദേശങ്ങളില്‍ വരുത്തുകയും ചെയ്യും. ഇത് വ്യക്തമായി അറിയാവുന്ന ഒരു സമൂഹത്തിന് പോലും വനപ്രദേശങ്ങളെ ആശ്രയിക്കാതെ മാര്‍ഗമില്ല. അതിനാല്‍ പ്രകൃതി വിഭവങ്ങള്‍ വീണ്ടും ചൂഷണം ചെയ്യപ്പെടാനിടയുണ്ട്.

ഭീഷണികള്‍

2019-20 കാലയളവില്‍ രാജ്യത്ത് 35 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഉത്പാദിപ്പിക്കപ്പെട്ടത്. ഇതില്‍ 12 ശതമാനം മാത്രമാണ് പുനരുപയോഗിക്കപ്പെട്ടത്. 20 ശതമാനം വരുന്ന മാലിന്യം കത്തിച്ചു കളയുകയായിരുന്നെങ്കില്‍ 68 ശതമാനത്തോളം വരുന്നവ പലയിടങ്ങളിലായി തള്ളി. രാജ്യത്തെ നാലില്‍ മൂന്ന് നദികളിലും ഹാനികരമായയ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യമുണ്ടെന്നും സൂചന. വായുമലിനീകരണമാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലാണിത്. ഏറ്റവും മോശം പാരിസ്ഥിതിക ആരോഗ്യമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പോംവഴി

പരിസ്ഥിതി സൗഹാര്‍ദമായ ജീവിത ശൈലി എന്ന ആശയത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന് എതിരേ പൊരുതുന്ന രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്തരാവുക എന്ന ലക്ഷ്യം കൂടി ഇന്ത്യയ്ക്കുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് നഗരവാസികളുടെ സംഭാവന ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗ്രാമവാസികളെ ബാധിക്കുന്നുണ്ട്. ഡെറാഡൂണിലെ വെല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിട്ട്യൂട്ട് നടത്തിയ ആഴത്തിലുള്ള പഠനങ്ങളും ഇതേ സൂചനയാണ് നല്‍കുന്നത്. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാത ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്നാണ് വടക്കന്‍ ജാര്‍ഖണ്ഡിലെ പ്രദേശവാസികളും പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് എതിരേ പൊരുതാന്‍ ഇവരെ കൂടി ഉള്‍പ്പെടുത്തി കൊണ്ട്, അല്ലെങ്കില്‍ ഇവര്‍ക്ക് കൂടി ഗുണകരമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.

Content Highlights: can india adopt climate friendly lifestyle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented