300 കിലോ ഭാരം, 4 മീറ്ററോളം നീളം; ഏറ്റവും വലിയ ശുദ്ധജല മത്സ്യം കംബോഡിയയില്‍


നീണ്ട 20 വര്‍ഷങ്ങള്‍ക്കിടെ ആറ് ഭൂഖണ്ഡങ്ങളിലെ നദികളിലും കായലിലും ഭീമന്‍ മത്സ്യങ്ങള്‍ക്കായി നടത്തിയ തിരച്ചില്‍ അവസാനിച്ചത് കംബോഡിയയില്‍

കംബോഡിയയിൽ പിടികൂടിയ ജയന്റ ഫ്രഷ് വാട്ടർ സ്റ്റിങ്‌റേയെ മെകോങ് നദിയിൽ തിരികെ വിടുന്നതിന് മുൻപ് | Photo-AP

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ കംബോഡിയയില്‍ കണ്ടെത്തി. 300 കിലോ ഭാരമുള്ള തിരണ്ടി വിഭാഗത്തില്‍പെടുന്ന ജയിന്റ് ഫ്രഷ്‌വാട്ടര്‍ സ്റ്റിങ്‌റേയെ മെകോങ് നദിയിലാണ് കണ്ടെത്തിയത്. തായ്‌ലന്‍ഡില്‍ 2005-ല്‍ പിടികൂടിയ മെകോങ് ജയിന്റ് കാറ്റ്ഫിഷിന്റെ (293 കിലോ) റെക്കോഡാണ് ഇതോടുകൂടി ഓര്‍മയായത്. ജൂണ്‍ 13-നാണ് പ്രാദേശിക മത്സ്യബന്ധനത്തൊഴിലാളികള്‍ 3.98 മീറ്റര്‍ നീളവും 2.2 മീറ്റര്‍ വീതിയുള്ളതുമായ ഭീമന്‍ തിരണ്ടിയെ മെകോങ് നദിയില്‍ നിന്ന് പിടികൂടുന്നത്. നദിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമെന്നോണം രാജ്യത്തെ ഫിഷറീസ് വിഭാഗം മത്സ്യബന്ധനം നടത്തുന്നവരോട് വലിപ്പം കൂടിയതോ വംശനാശ ഭീഷണി നേരിടുന്നവയോ ആയവയെ കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നീണ്ട 20 വര്‍ഷങ്ങള്‍ക്കിടെ ആറ് ഭൂഖണ്ഡങ്ങളിലെ നദികളിലും കായലിലും ഭീമന്‍ മത്സ്യങ്ങള്‍ക്കായി നടത്തിയ തിരച്ചില്‍ അവസാനിച്ചത് കംബോഡിയയിലാണെന്നും ജീവശാസ്ത്രജ്ഞര്‍ പറയുന്നു.

ജയിന്റ് ഫ്രഷ് വാട്ടര്‍ സ്റ്റിങ്‌റേയുടെ മുന്നോട്ടുള്ള സഞ്ചാരപാത രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളോടെയാണ് ഭീമന്‍ തിരണ്ടിയെ തിരികെ നദിയിലേക്ക് അയച്ചത്. ജയിന്റ് ഫ്രഷ്‌വാട്ടര്‍ സ്റ്റിങ്‌റേ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തില്‍ കൂടി ഉള്‍പ്പെടുന്ന മത്സ്യമാണ്. കഴിഞ്ഞ മേയില്‍ ഗവേഷക സംഘം ഇത്തരത്തില്‍ മറ്റൊര ഭീമന്‍ തിരണ്ടിയെ കണ്ടെത്തിയിരുന്നു. 181 കിലോ ഭാരമാണ് അന്ന് രേഖപ്പെടുത്തിയത്.

വംശനാശ ഭീഷണി നേരിടുന്ന വിഭാഗമായതിനാലും വലിപ്പക്കൂടുതല്‍ കണ്ടെത്തിയതിനാലും നദിയുടെ ആവാസവ്യവസ്ഥ ആരോഗ്യപരമായിരിക്കാമെന്നാണ് വിദ്ഗധര്‍ വിലയിരുത്തുന്നത്. ജൈവൈവിധ്യങ്ങളുള്ള മെകോങ് നദി ഇന്ന് അമിത മത്സ്യബന്ധനം, മലിനീകരണം പോലെയുള്ള നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്‌.

Content Highlights: Cambodia witness largest freshwater fish ever caught

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022

Most Commented