പ്രതീകാത്മക ചിത്രം | Photo: Gettyimage
ആഗോള താപനത്തിന്റെ ഫലമായി ലോകമെങ്ങും മാറ്റങ്ങളുണ്ടായിരിക്കുകയാണ്. മഞ്ഞിന് പകരം ചൂട്, ചൂടിന് പകരം മഞ്ഞ് എന്നിങ്ങനെ പോകുന്നു മാറ്റങ്ങള്‍. ഇത്തരമൊരു മാറ്റത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. മഞ്ഞുമൂടിയ മലനിരകള്‍ ധാരാളമുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ മലനിരകളിന്ന് അധിനിവേശ സസ്യമായ കള്ളിച്ചെടികളുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ വലായിസ് എന്ന ഭൂപ്രദേശത്താണ് ഈ മാറ്റം. ജൈവൈവിധ്യത്തിന് തന്നെ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ് ഒപ്ടുണിയ ജെനുസ്സില്‍പെടുന്ന കള്ളിച്ചെടികള്‍.
ഒപ്ടുണിയ ജെനുസ്സിനൊപ്പം മറ്റൊരു കളളിച്ചെടിയെ കൂടി പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. വലായിസിന്റെ തലസ്ഥാനമായ സിയോണിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പച്ചപ്പ് മൂടിയ താഴ്ന്ന പ്രദേശങ്ങളുടെ 23 ശതമാനവും കള്ളിച്ചെടികളാണിപ്പോള്‍. വലായിസില്‍ ലഭ്യമായ ഭൂപ്രദേശത്തിന്റെ മൂന്നിലൊന്നിലും കള്ളിച്ചെടികള്‍ക്ക് സ്ഥാനമുറപ്പിക്കാന്‍ സാധിക്കുമെന്ന് വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കള്ളിച്ചെടി വിഭാഗത്തില്‍പെടുന്ന ഇവയുടെ സാന്നിധ്യം സ്വിറ്റ്‌സര്‍ലന്‍ഡില്‍ 18-ാം നൂറ്റാണ്ട് മുതലാണ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വടക്കന്‍ അമേരിക്കയില്‍ നിന്നുമാണിവ അവതരിക്കപ്പെട്ടതെന്ന കരുതപ്പെടുന്നു. വലായിസിന് സമീപമുള്ള മലമ്പ്രദേശങ്ങളായ ടിച്ചീനോ, ഗ്രിസണ്‍സ് എന്നിവിടങ്ങളിലും കള്ളിച്ചെടികളുടെ സാന്നിധ്യമുണ്ട്. മലമ്പ്രദേശത്ത് നിലനില്‍ക്കുന്ന ചൂടേറിയ കാലാവസ്ഥ ഇവയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതായി പരിസ്ഥിതിപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.
മഞ്ഞുമൂടിയ മേഖലകള്‍ കുറയുന്നത് കള്ളിച്ചെടിക്ക് വളരാനുള്ള അനുകൂല കാലാവസ്ഥയും ഒരുക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും മഞ്ഞിന്റെ സാന്നിധ്യം ഇപ്പോള്‍ തീരെ കുറവാണ്. 800 മീറ്ററില്‍ താഴെയുള്ള മേഖലകളില്‍ മഞ്ഞ് മൂടിയ ദിനങ്ങള്‍ 1970 മുതല്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്. മഞ്ഞുള്ളപ്പോള്‍ പോലും അതിന്റെ ദൈര്‍ഘ്യം ഒരു മാസമായി കുറഞ്ഞു. 1871-1900 കാലയളവിനെ അപേക്ഷിച്ച് ശരാശരി താപനിലയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ രേഖപ്പെടുത്തിയത്.
Content Highlights: cactus replacing snow on switzerland mountains, global warming
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..