പ്രതീകാത്മക ചിത്രം | Photo-Gettyimage
വീടുകളില്‍ ഗ്യാസിന്റെ ചെലവ് ചുരുക്കാനും മറ്റും തടി കക്ഷണങ്ങള്‍ ഉപയോഗിച്ച് നാം പാചകം ചെയ്യാറുണ്ട്. എന്നാല്‍ ട്രാഫിക്ക് മൂലമുണ്ടാക്കുന്നതിനെക്കാള് കൂടിയ അളവിലാണ് തടി കക്ഷണങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വായു മലിനീകരണമെന്നാണ് പുതിയ പഠനങ്ങള്‍ സൂചന നല്‍കുന്നത്. യു.കെയിലെ വീടുകള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. തടി കക്ഷണങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം യു.കെയിലെ ആകെ ഗതാഗത കുരുക്ക് മൂലമുണ്ടാകുന്ന മലിനീകരണത്തെക്കാള്‍ ഉയര്‍ന്നതാണ്.
ചെറു പദാര്‍ത്ഥങ്ങളും ഇത്തരം വായു മലിനീകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നു. തടി കക്ഷണങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന ടോക്സിനുകള്‍ രക്തത്തിലൂടെ മറ്റും സഞ്ചരിച്ച് ശരീരമാകെ വ്യാപിക്കുന്നു. ഇത് ഹൃദയ, തലച്ചോറ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇതിന്റെ പ്രധാന കാരണം തടി കക്ഷണങ്ങള്‍ കത്തിക്കാനുപയോഗിക്കുന്ന സ്റ്റൗവുകളാണ്.
പരിസ്ഥിതി സൗഹാര്‍ദമായ മാതൃകകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇത്തരം സ്റ്റൗവുകള്‍ പോലും ചെറിയ പദാര്‍ത്ഥങ്ങള്‍ വലിയ അളവില്‍ പുറന്തള്ളുന്നുണ്ട്. ഇത്തരം പദാര്‍ത്ഥങ്ങള്‍ക്ക് വളരെ വേഗം ശ്വാസകോശത്തിലൂടെ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ കഴിയും. വായു മലിനീകരണ കണങ്ങളില്‍ കാണപ്പെടുന്ന ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുമായി നഗര പ്രദേശങ്ങളിലെ പകുതിയോളം വരുന്ന ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്താനുള്ള സാധ്യത ഏറെയാണെന്നും സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു.
Content Highlights: burning of woods becomes a major source of air pollution
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..