ഗൾഫ് ഓഫ് അക്കാബയിൽ കണ്ടെത്തിയ ബ്രൈൻ പൂൾ | Photo-University Of Miami
ചെങ്കടലിന്റെ ഭാഗമായഗള്ഫ് ഓഫ് അക്കാബയില്‍ ഉപ്പു കുളം (Brine Pool) കണ്ടെത്തി. കടലിന്റെ അടിത്തട്ടില്‍ സമുദ്രജലത്തിനെക്കാളേറെ അളവില്‍ ഉപ്പിന്റെ സാന്ദ്രത കൂടിയ കൂടുതലുള്ള ജലപ്രദേശങ്ങളാണ് ബ്രൈന്‍ പൂളുകള്‍. കടലിന്റെ അടിത്തട്ടില്‍ അപൂര്‍വമായി മാത്രമാണിവ കാണുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലെ സമുദ്രങ്ങള്‍ എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ രഹസ്യങ്ങള്‍ ഈ ഉപ്പു കുളങ്ങള്‍ സൂക്ഷിക്കുന്നുവെന്നാണ് ശാസ്ത്ര ലോകം കരുതുന്നത്.
യൂണിവേഴ്സിറ്റി ഓഫ് മിയാമിയിലെ സമുദ്ര വിഭാഗമായ റോസന്റിയല് സ്കൂള്‍ ഓഫ് മറൈന്‍, അറ്റ്മോസ്ഫറിക് സയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. സമുദ്ര പര്യവേഷണ സ്ഥാപനമായ ഓഷ്യന്‍ എക്സിന്റെ സഹായവും ഇതിനായി തേടി. കടലിന് 1,770 മീറ്റര്‍ താഴെ റിമോട്ട് നിയന്ത്രിത പേടകത്തിന്റെ സഹായത്താലാണ് (Remotely Operated Underwater-ROV) ഉപ്പുജല കുളം കണ്ടെത്തിയത്. കടലിന്റെ അടിത്തട്ടില്‍ എത്ര ആഴത്തിലേക്കും കടന്നു ചെല്ലാവുന്ന അത്യാധുനിക ഉപകരണങ്ങളുളള സ്ഥാപനമാണ് ഓഷ്യന്‍ എക്സ്.
ലവണാംശം കൂടുള്ളതും ഓക്സിജന്‍ സാന്നിധ്യം തീരെ ഇല്ലാത്തതുമായ ഇത്തരം കുളങ്ങളിലും ജീവന്റെ സാന്നിധ്യമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ചെങ്കടലിലെ ബ്രൈന്‍ പൂളിൽ നിന്ന് മുമ്പ് ക്യാന്‍സര്‍ സെല്ലുകളുടെ നാശത്തിന് കാരണമാവുന്ന (Anticancer Properties) ബയോ ആക്ടീവ് മോളിക്യൂളുകളെ (Bio Active Molecules) വേര്‍തിരിച്ചിരുന്നു. ഗള്‍ഫ് ഓപ് അക്കാബയില്‍ ഇതാദ്യമായിട്ടാണ് ഉപ്പ് കുളം കണ്ടെത്തുന്നത്.
ഉൾക്കടലിലല്ലാതെ സ്ഥിതി ചെയ്യുന്ന ഇത്തരം കുളങ്ങൾ പഠിച്ചാൽ മുമ്പ് ആ പ്രദേശത്തുണ്ടായ സുനാമി, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. കമ്മ്യൂണിക്കേഷന്‍സ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്ന ജേണലില്‍ ആണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..