പ്രതീകാത്മക ചിത്രം | ഫോട്ടോ:ജെറിൻ ദിനേശ്
മൈസൂരു: കര്‍ണാടകത്തിലെ ചാമരാജനഗറിലുള്ള ബിലിഗിരിരംഗനാഥസ്വാമിക്ഷേത്ര (ബി.ആര്.ടി.) കടുവസങ്കേതത്തില്‍ വീണ്ടും കരിമ്പുലിയുടെ സാന്നിധ്യം. രണ്ടുവര്‍ഷത്തിനുശേഷമാണ് ഇവിടെ കരിമ്പുലിയെ കണ്ടെത്തിയത്. വന്യജീവിസംരക്ഷണ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ക്യാമറയിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്. ഏകദേശം ആറുവയസ്സുള്ള പുലിയാണിതെന്ന് വന്യജീവിസംരക്ഷണപ്രവര്‍ത്തകര്‍ പറഞ്ഞു.
2020 ഓഗസ്റ്റിലാണ് ബി.ആര്.ടി. കടുവസങ്കേതത്തില്‍ ആദ്യം കരിമ്പുലിയെ കണ്ടെത്തിയത്. അതേവര്‍ഷം ഡിസംബറില്‍ ബി.ആര്.ടി. കടുവസങ്കേതത്തിനുസമീപത്തെ മാലെ മഹാദേശ്വര മല വന്യജീവി സങ്കേതത്തിലും കരിമ്പുലിയെ കണ്ടെത്തി.
ബി.ആര്.ടി.ക്ക് പുറമേ കര്‍ണാടകത്തിലെ ബന്ദിപ്പുര്‍, നാഗര്‍ഹോളെ, ഭദ്ര, കാളി എന്നീ കടുവസങ്കേതങ്ങളിലും കരിമ്പുലിയുടെ സാന്നിധ്യമുണ്ട്. കാളിയിലാണ് ഇവ ഏറ്റവുമധികമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബന്ദിപ്പുരിനോട് ചേര്‍ന്നുകിടക്കുന്ന തമിഴ്നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിലും കരിമ്പുലിയെ കണ്ടെത്തിയിരുന്നു.
Content Highlights: black panther again spotted in br hills tiger reserve
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..