അന്റാർട്ടിക്കയില്‍ മഞ്ഞുരുകലിന് വേഗം കൂടുന്നു; കപ്പലുകളും വിമാനങ്ങളും ജനറേറ്ററുകളും കുറ്റക്കാർ


പകുതിയോളം ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന അന്റാര്‍ട്ടിക്ക പെനിന്‍സുലയിലാണ് 95 ശതമാനം വരുന്ന വിനോദ സഞ്ചാരികളും സന്ദര്‍ശനത്തിനെത്തുന്നത്.

അന്റാർട്ടിക്കയിലെ ഉപരിതല മഞ്ഞുരുകലിനുള്ള പ്രധാന കാരണം ബ്ലാക്ക് കാർബൺ മലിനീകരണമാണ്‌ | Photo-Gettyimage

കാലാവസ്ഥാ വ്യതിയാനം അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകല്‍ നിത്യസംഭവമാക്കി മാറ്റിക്കഴിഞ്ഞു. എന്നാല്‍, ഇത് മാത്രമല്ല മഞ്ഞുരുകാനുള്ള കാരണങ്ങളെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിനോദ സഞ്ചാരം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലം സൃഷ്ടിക്കപ്പെടുന്ന 'ബ്ലാക്ക് കാര്‍ബണ്‍' മലിനീകരണവും മഞ്ഞുരുകാനുള്ള പ്രധാന കാരണമാണ്. ഫോസില്‍ ഇന്ധനം, മരം എന്നിവ അപൂര്‍ണമായി കത്തുമ്പോഴാണ് അന്തരീക്ഷത്തില്‍ 'ബ്ലാക്ക് കാര്‍ബണുകള്‍' രൂപപ്പെടുക. ചിലിയിലെ യൂണിവേഴ്സിറ്റി ഓഫ് സാന്റിയാഗോയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

അന്റാര്‍ട്ടിക്കയിലുള്ള ഗവേഷകര്‍ ഗതാഗത മാര്‍ഗത്തിനായി കപ്പലിനെയോ വിമാനങ്ങളെയോ ആശ്രയിക്കുന്നുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മൂലം നഷ്ടപ്പെടുന്ന മഞ്ഞിന്റെ ഭാരം ആയിരം ടണ്ണോളമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ സന്ദര്‍ശകരെത്തുന്ന പ്രദേശങ്ങളില്‍ കപ്പല്‍, വിമാനം, ഡീസല്‍ ജനറേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന 'ബ്ലാക്ക് കാര്‍ബണ്‍' എല്ലാ വര്‍ഷവും വേനലില്‍ 2.3 സെന്റീമീറ്ററോളം മഞ്ഞുരുകാനുള്ള കാരണമാണ്‌.

സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും മഞ്ഞുരുകാനുള്ള മറ്റൊരു കാരണമാണ്‌. 2019-20 വരെയുള്ള സീസണില്‍ 74,000 വിനോദ സഞ്ചാരികളാണ് അന്റാര്‍ട്ടിക്ക സന്ദര്‍ശിക്കാനെത്തിയത്.പകുതിയോളം ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന അന്റാര്‍ട്ടിക്ക പെനിന്‍സുലയിലാണ് 95 ശതമാനം വരുന്ന വിനോദ സഞ്ചാരികളും സന്ദര്‍ശനത്തിനെത്തുന്നത്. ഇതാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടം.

അന്റാര്‍ട്ടിക്കയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണ് മലിനീകരണം കുറയ്ക്കാനുള്ള ഏക പോംവഴി. മലിനീകരണം ഉപരിതല മഞ്ഞുരുകലിനുള്ള പ്രധാന കാരണമാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന മലിനീകരണം ഉപരിതല മഞ്ഞുരുകലില്‍ നേരിട്ടുള്ള പങ്ക് വഹിക്കുന്നുണ്ട്. പഠന റിപ്പോര്‍ട്ട് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: black carbon pollution becomes reason for surface ice melting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented