റ്റീൽ | Photo: Wiki/By Alan D. Wilson - NaturesPicsOnline, CC BY-SA 2.5, https://commons.wikimedia.org/w/index.php?curid=1646906
കൊല്‍ക്കത്ത: പശ്ചിമബംഗാളിലേക്കെത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ബല്ലവ്പുര് വന്യജീവി സങ്കേതത്തിലെത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തില്‍ ഇക്കൊല്ലം രേഖപ്പെടുത്തിയത് വന്‍ ഇടിവ്. 2022 വരെ മേഖലയിലേക്ക് പ്രതിവര്‍ഷം ആയിരക്കണക്കിന് അതിഥികളെത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതുണ്ടായില്ല. ടാങ്ക് 1, ടാങ്ക് 2, ടാങ്ക് 3 എന്നിങ്ങനെ മൂന്നോളം ജലാശയങ്ങളുള്ള മേഖല കൂടിയാണിവിടം. ദേശാടനപ്പക്ഷികളെ കൂടാതെ സ്ഥിരവാസമുറപ്പിച്ചിരിക്കുന്ന ധാരാളം പക്ഷികളും ഇവിടെയുണ്ട്.
ടാങ്ക് 2 എന്നറിയപ്പെടുന്ന ജലാശയത്തിത്തിന് സമീപം ദേശാടനപ്പക്ഷികള്‍ ധാരാളമെത്തിയപ്പോള് ടാങ്ക് 3-ല്‍ എത്തിയ ദേശാടനപ്പക്ഷികളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷങ്ങളില്‍ ടാങ്ക് 1-ലേക്ക് ദേശാടനപ്പക്ഷികള്‍ എത്തിയിരുന്നെങ്കിലും ഇക്കൊല്ലം ഇതുണ്ടായില്ലെന്ന് പക്ഷിനിരീക്ഷകനും ന്യൂറോ സര്‍ജനുമായ സന്ദീപ് ചാറ്റര്‍ജി പ്രതികരിച്ചു.
2022 ല്‍ ടാങ്ക് 1-ല്‍ 47 ദേശാടനപ്പക്ഷികളെത്തിയപ്പോള് 15,765 എണ്ണമാണ് ടാങ്ക് 2-ലെത്തിയത്. അയ്യായിരത്തോളം (5311) വരുന്നവയുടെ സാന്നിധ്യം ടാങ്ക് 3-ലും രേഖപ്പെടുത്തി. ഇക്കൊല്ലത്തെ എണ്ണം തിട്ടപ്പെടുത്തല്‍ ജനുവരി 23 വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. അമിതമായ തോതിലുള്ള പാഴ്ചെടികളും ജലനിരപ്പില്‍ രേഖപ്പെടുത്തിയ ഇടിവുമാണ് പക്ഷികളുടെ സന്ദര്‍ശനത്തില്‍ കുറവ് വരുത്തിയതെന്നാണ് കരുതപ്പെടുന്നത്. ഡീര്‍ പാര്‍ക്ക് തടാകത്തിലെ ജലനിരപ്പ് കുറഞ്ഞത് പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
മനുഷ്യരുടെ സാന്നിധ്യം ചിലപ്പോഴൊക്കെ ദേശാടനപ്പക്ഷികളുടെ സുഗമജീവിതത്തിന് തടസ്സമാകാറുണ്ട്. ഇതും എണ്ണം കുറയലിന് പിന്നിലെ മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നു. പ്രദേശത്തെ പച്ചപ്പും ദേശാടനപ്പക്ഷികളുടെ അംഗസംഖ്യയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വിദ്ഗധര്‍ പറയുന്നത്. ശൈത്യക്കാലം ബല്ലവ്പുരില് ചെലവഴിക്കാനെത്തുന്ന ദേശാടനപ്പക്ഷികളുടെ വിഷയത്തില്‍ ജലനിരപ്പ് ഉയരുന്നതു പോലെയുള്ള ഘടകങ്ങള്‍ അനിവാര്യമാണെന്നാണ് വിദഗ്ധ കോണുകളില്‍ നിന്നുയരുന്ന അഭിപ്രായം. പിന്ടെയ്ല്സ്, റ്റീല്‍സ് പോലെയുള്ള പക്ഷികളെത്തുന്ന മേഖല കൂടിയാണ് ബല്ലവ്പുര്.
Content Highlights: bird watchers raise concern over fewer migratory birds in bengal sanctuary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..