രാജ്യത്ത് വായുമലിനീകരണം രൂക്ഷം; ബിഹാറില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്ഥിതി ഗുരുതരം


പ്രതീകാത്മക ചിത്രം | Photo-PTI

പട്‌ന:രാജ്യത്ത് വായുമലിനീകരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ബിഹാറിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മോതിഹാരി, സിവാന്‍, ദര്‍ഭംഗ തുടങ്ങിയ നഗരങ്ങളില്‍ വായുഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിലായിരുന്നു. ഇവിടങ്ങളില്‍ വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) യഥാക്രമം 419, 417, 404 എന്നിങ്ങനെ ആയിരുന്നു.

വായുഗുണനിലവാര സൂചിക 400 കടക്കുന്നത് വളരെ ഗുരുതരമെന്നാണ് കണക്കാകപ്പെടുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് കണക്കുകള്‍ പുറത്തു വിട്ടത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വായുഗുണനിലവാരം മോശം നിലവാരത്തില്‍ തുടര്‍ന്നത്.സംസ്ഥാനത്തെ മറ്റ് പതിനൊന്ന് ഇടങ്ങളില്‍ വായുഗുണനിലവാര സൂചിക വളരെ മോശം (very poor) വിഭാഗത്തിലുമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ശീതക്കാല കാലാവസ്ഥയുമാണ് വായുഗുണനിലവാരം മോശം നിലവാരത്തില്‍ തുടരുന്നതിന് പിന്നിലെ കാരണമെന്നാണ്‌ കണക്കാക്കപ്പെടുന്നത്.

Content Highlights: bihar faces highest air pollution in india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented