കുനോ ദേശീയോദ്യാനം സന്ദർശിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് | Photo:twitter.com/byadavbjp
ന്യൂഡല്‍ഹി:കുനോ ദേശീയോദ്യാനം സന്ദര്‍ശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. രാജ്യത്തെത്തിച്ച ചീറ്റകള്‍ തുടര്‍ച്ചയായി ചത്തൊടുങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സാഷ, ഉദയ്, ദക്ഷ എന്നീ ചീറ്റകള്‍ ചത്തിരുന്നു. സാഷ, ഉദയ് തുടങ്ങിയ ചീറ്റകള്‍ അസുഖബാധിതരായി ചത്തപ്പോള്‍ ഇണചേരലിനിടെയായിരുന്നു ദക്ഷയുടെ മരണം. മാര്‍ച്ചില്‍ ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് ജനിച്ച മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും ചത്തിരുന്നു.
"കുനോ ദേശീയോദ്യാനം സന്ദര്‍ശിച്ചു. പ്രൊജ്ക്ട് ചീറ്റ എന്ന പദ്ധതി പൂര്‍ണ വിജയമാകണമെന്ന പൂര്‍ണ ബോധം കേന്ദ്ര സര്‍ക്കാരിനുണ്ട്. ചീറ്റകളുടെ സംരക്ഷണവും മറ്റും കാര്യങ്ങളുടെയും ചുമതല പൂര്‍ണമായും ഏറ്റെടുക്കുന്നു", സമൂഹമാധ്യമങ്ങളില്‍ ഭൂപേന്ദര്‍ യാദവ് കുറിച്ചു. ചീറ്റകളുടെ വിഷയത്തില്‍ ഇതിനോടകം പല വികസനങ്ങളുമുണ്ടായിട്ടുണ്ട്.
പ്രൊജ്ക്ട് ചീറ്റയുടെ ഭാഗമായി കൂടുതല്‍ ചീറ്റകള്‍ രാജ്യത്തേക്കെത്തും. കുനോ ദേശീയോദ്യാനത്തില്‍ ഉള്‍ക്കൊള്ളാവുന്ന ചീറ്റകള്‍ക്ക് പരിമിതിയുണ്ട്. അങ്ങനെയെങ്കില്‍ മറ്റിടങ്ങളിലേക്ക് ചീറ്റകളെ എത്തിക്കുന്ന കാര്യം പരിഗണനയിലാണ്. മധ്യപ്രദേശിലെ തന്നെ ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിനാണ് ഇത്തരത്തില്‍ പ്രഥമ പരിഗണന. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് നൗറദേഹി വന്യജീവി സങ്കേതമാണ്.
പ്രൊജ്ക്ട് ചീറ്റയുടെ ഭാഗമായി രാജ്യത്തെത്തിയ ചീറ്റകളുടെ മരണം മുന്‍പ് വിലയിരുത്തപ്പെട്ടിരുന്നുവെന്നാണ് നമീബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വ്യക്തമാക്കിയത്. എന്നാല്‍ വന്‍തോതില്‍ ചീറ്റകളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രൊജ്ക്ട് ചീറ്റയിലുള്‍പ്പെട്ട വിദഗ്ധരുടെ യോഗ്യതകളെ പറ്റി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ഇതിനിടെ രാജ്യത്തേക്ക് ചീറ്റകളെ എത്തിച്ച നമീബിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പഠനയാത്ര നടത്താനൊരുങ്ങുകയാണ് 'പ്രൊജക്ട് ചീറ്റ'യിലെ അംഗങ്ങള്‍. അവിടുത്തെ ചീറ്റകളുടെ സംരക്ഷണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിന് കൂടിയാണിത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായുള്ള ചര്‍ച്ചക്കിടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടു ബാച്ചുകളിലായി 20 ചീറ്റകള്‍ രാജ്യത്തെത്തിയിരുന്നു. നമീബിയയില്‍ നിന്നും എട്ടും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളുമാണ് രാജ്യത്തെത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17-ന് ചീറ്റകളുടെ ആദ്യ ബാച്ച് എത്തിയപ്പോള്‍ രണ്ടാം ബാച്ചെത്തിയത് ഈ വര്‍ഷം ഫെബ്രുവരി 18-നാണ്. ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് മാര്‍ച്ചില്‍ ജനിച്ച നാല് ചീറ്റക്കുഞ്ഞുങ്ങളില്‍ മൂന്നെണ്ണവും ചത്തിരുന്നു. ഇതോടെ രാജ്യത്തെത്തിച്ചതില്‍ ശേഷിക്കുന്നത് 17 ചീറ്റകള്‍ മാത്രമാണ്.
Content Highlights: bhupendar yadav visits kuno national park in madhya pradesh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..