ബാലുശ്ശേരി: പനങ്ങാട് കോട്ടനടവയലില്‍ ദേശാടനപ്പക്ഷികള്‍ എത്തിത്തുടങ്ങി. ആഫ്രിക്കന്‍കൊക്ക് ഇനത്തില്‍പ്പെട്ട ദേശാടനപ്പക്ഷികളാണ് എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തോടെ കൂട്ടമായി കോട്ടനടവയലില്‍ എ ത്താറുള്ളത്.
 
വയലോരത്തെ വലിയ മരങ്ങളിലാണ് ഈ പക്ഷികള്‍ രാത്രികാലങ്ങളില്‍ ചേക്കേറാറുള്ളത്. ഇത്തരം പക്ഷികളെ പനങ്ങാട് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലെ ജലാശയങ്ങള്‍ക്കടുത്തും ഇതേകാലത്ത് കാണാറുണ്ട്.