മനുഷ്യസ്പര്‍ശമേറ്റു, കുഞ്ഞിനെ ഉപേക്ഷിച്ച് പോത്തിന്‍കൂട്ടം: ഒടുവില്‍ ദയാവധം 


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: Wiki/By Jack Dykinga - This image was released by the Agricultural Research Service, the research agency of the United States Department of Agriculture, with the ID K5680-1 (next)., Public Domain, https://commons.wikimedia.org/w/index.php?curid=343547

കാട്ടുപോത്തിന്‍കൂട്ടം ഉപേക്ഷിച്ച കുഞ്ഞിനെ ദയാവധത്തിന് വിധേയമാക്കി. യുഎസിലെ യെല്ലോസ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്കിലാണ് ഇതുണ്ടായത് . ശനിയാഴ്ച വൈകുന്നേരം ലമാര്‍ നദി മുറിച്ച് കടക്കുന്നതിനിടയില്‍ കൂട്ടത്തില്‍ നിന്ന് വേര്‍പിരിഞ്ഞ പോത്തിന്‍കുഞ്ഞിനെ പാര്‍ക്കിലെത്തിയ സന്ദര്‍ശകന്‍ തിരികെയെത്തിക്കുകയായിരുന്നു.

എന്നാല്‍ കൂട്ടത്തിനൊപ്പം തിരികെ ചേര്‍ക്കാന്‍ പലവട്ടം അധികൃതര്‍ ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം. കുഞ്ഞിനെ സ്വീകരിക്കാന്‍ പോത്തിന്‍കൂട്ടം തയ്യാറായില്ല. തിരികെ പാര്‍ക്കിലേക്ക് തുറന്നു വിടണമെങ്കില്‍ പുറത്തുള്ള സംരക്ഷണ കേന്ദ്രത്തില്‍ ക്വാറന്റീനില്‍ കുഞ്ഞിനെ പാര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ സ്വന്തം കാര്യം പോലും കുഞ്ഞിന് കഴിയാത്ത സാഹചര്യത്തില്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കുക അസാധ്യമാണ്.

തുടര്‍ന്നാണ് ദയാവധമെന്ന പോംവഴിയിലേക്ക് അധികൃതര്‍ എത്തിയത്. മനുഷ്യരുടെ ഇടപെടലുണ്ടായാല്‍ വന്യമൃഗങ്ങള്‍ അവരുടെ കുഞ്ഞിനെ ഉപേക്ഷിക്കുക പതിവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. റോഡിലേക്ക് എത്തിയ ശേഷം കാറിന്റെയും മനുഷ്യരുടെയും പിന്നാലെയായിരുന്നു പോത്തിന്‍കുഞ്ഞ്.

2016-ലും സമാനമായ സംഭവം പാര്‍ക്കിലുണ്ടായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ ആളില്‍ നിന്നും അന്ന് പിഴ ഈടാക്കി. നിലവില്‍ നടന്ന സംഭവത്തില്‍ അന്വേഷണം തുടര്‍ന്നു വരികയാണ്. നീല നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചയാളാണ് കുഞ്ഞിനെ നദിയില്‍ നിന്നുമെടുത്തു റോഡിലേക്കെത്തിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഇയാള്‍ക്ക് ആറു മാസം തടവും 5,000 ഡോളര്‍ പിഴയും ലഭിച്ചേക്കും.

Content Highlights: Baby bison euthanized after being handled by a Yellowstone guest

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India Today Conclave South (1)

2 min

ചീറ്റകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയില്ല, ഇരകള്‍ കുറവ്; വെല്ലുവിളികളേറെയെന്നും വിദഗ്ധര്‍ 

Jun 1, 2023


red forest

3 min

റഷ്യൻ സേന പിന്തിരിഞ്ഞോടിയ യുക്രൈനിലെ ഏക പ്രദേശം, റെഡ് ഫോറസ്റ്റ് കരുതി വെച്ച വിപത്ത്

Apr 7, 2022


soap

2 min

പ്ലാസ്റ്റിക് മാലിന്യത്തെ സോപ്പാക്കി മാറ്റി അമേരിക്കന്‍ ഗവേഷകർ

Aug 11, 2023

Most Commented