പക്ഷിപ്പനി പേടിയില്‍ യു.കെ; നിയന്ത്രണങ്ങള്‍ ശക്തമാക്കി അധികൃതർ


ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് തുടങ്ങിയിടങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ ഗ്രേറ്റ് ബ്രിട്ടനുടനീളം ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ് പ്രൊട്ടക്ഷന്‍ സോണ്‍ (എഐപിഇസ്ഡ്) ആയി പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രതീകാത്മക ചിത്രം | Photo-PTI

യുകെയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, വേല്‍സ് എന്നിവിടങ്ങളിലാണ് നിയന്ത്രണം കടുപ്പിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ ഗ്രേറ്റ് ബ്രിട്ടനുടനീളം ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ് പ്രൊട്ടക്ഷന്‍ സോണ്‍ (എഐപിഇസ്ഡ്) ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ഞൂറിലധികം വളര്‍ത്തുമൃഗങ്ങളുളള ഫാമില്‍ ആവശ്യം വേണ്ടവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ട്. ഫാമുകളില്‍ ജീവനക്കാര്‍ പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങളും ചെരുപ്പുകളും മറ്റും മാറ്റാനും നിര്‍ദേശമുണ്ട്. വാഹനങ്ങളുടെ ശുചീകരണവും മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച നോര്‍ഫോക്, സഫോക്ക് എന്നീ മേഖലകളില്‍ നിയന്ത്രണം അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.



ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ പക്ഷിപ്പനിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഒക്ടോബര്‍ 12 ലെ കണക്കുകള്‍ പ്രകാരം 170 ഓളം കേസുകള്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlights: avian flu measures declared in great Britain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented