ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ, പ്രതീകാത്മക ചിത്രം-(Automatic Weather Station)| Photo-intermet.co/ground_met
രാജപുരം: മഴയുടെയും കാറ്റിന്റെയും കണക്ക് വേഗത്തിൽ ലഭ്യമാകാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമൊരുങ്ങുന്നു. കാസർകോട് പനത്തടി പഞ്ചായത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമൊരുങ്ങുന്നത്. ആവശ്യമായ സ്ഥലം പഞ്ചായത്താകും വിട്ടുനൽകുക. പഞ്ചായത്ത് അധീനതയിലുള്ള പാണത്തൂർ വട്ടക്കയത്തെയോ മെെലാട്ടിയിലെയോ സ്ഥലങ്ങളിൽ എവിടെ വേണമെങ്കിലും സ്ഥാപിക്കാൻ അനുമതി നൽകും. കാലാവസ്ഥാ വ്യതിയാനം വേഗത്തിൽ തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് (എ.ഡബ്ല്യു.എസ്- ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ) ഇവിടെ സ്ഥാപിക്കുക. നിലവിൽ ഏഴ് നിരീക്ഷണ കേന്ദ്രങ്ങൾ ജില്ലയിലുണ്ട്.
ഇതിൽ മടിക്കെെ, പടന്നക്കാട്, മുളിയാർ, ബായാർ എന്നിവിടങ്ങളിൽ അടുത്ത കാലത്ത് സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം തന്നെ പനത്തടി പാണത്തൂരിലും കേന്ദ്രം സ്ഥാപിക്കാൻ നീക്കം നടത്തിയിരുന്നെങ്കിലും സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നീണ്ടിരുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട് പ്രാദേശികമായി കൂടുതൽ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
2018-ൽ വെള്ളപ്പൊക്കത്തെ തുടർന്നാണ് സംസ്ഥാനത്ത് കൂടുതൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സഹകരിച്ചാണ് പ്രാദേശികമായി ഇവ സ്ഥാപിക്കുന്നത്. കേന്ദ്രത്തിന്റെ ടവറും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കുന്നതിനടക്കം 10 ചതുരശ്രമീറ്റർ സ്ഥലം ആവശ്യമായി വരും. താപനില, ആർദ്രത, കാറ്റിന്റെ വേഗം, ദിശ, മഴയുടെ ശക്തി എന്നീ വിവരങ്ങളാണ് ഇവിടെ രേഖപ്പെടുത്തുക. ഔരോ 15 മിനുട്ട് ഇടവിട്ട് ഔട്ടോമാറ്റിക്കായി വിവരങ്ങൾ പുതുക്കം വിധമാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.
Content Highlights: automatic weather station will be implemented in Kasaragod
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..